Saturday, May 18, 2024
HomeKeralaആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 52 വര്‍ഷം തടവ്

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 52 വര്‍ഷം തടവ്

പെരുമ്ബാവൂര്‍: ഫുട്ബാള്‍ പരിശീലനം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി.

പ്രതിക്ക് 52 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എളംകുളം സ്വദേശി ഷാജിയെയാണ് (47) പെരുമ്ബാവൂര്‍ അതിവേഗ പോക്സോ കോടതി രണ്ട് കേസുകളിലായി ശിക്ഷിച്ചത്.

2018ല്‍ പുത്തന്‍കുരിശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. സെലക്ഷന്‍ ട്രയല്‍സ് നടത്തി റിക്രൂട്ട് ചെയ്ത് കോലഞ്ചേരിയിലും മഴുവന്നൂരും താമസിപ്പിച്ച്‌ പീഡിപ്പിച്ചുവെന്നാണ് പ്രതിക്കെതിയരായ കേസ്.കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മുംബൈ, ചെന്നൈ, പുണെ, ഡല്‍ഹി, കശ്മീര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ സാഹസികമായാണ് പോലീസ് സംഘം പിടികൂടിയത്. 2019 ഡിസംബറില്‍ പുത്തന്‍കുരിശ് ഇന്‍സ്പെക്ടറായിരുന്ന സാജന്‍ സേവ്യറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular