Saturday, May 18, 2024
HomeKeralaസ്ത്രീകളെ അപമാനിക്കാന്‍ ശ്രമം; വയോധികന്‍ അറസ്റ്റില്‍

സ്ത്രീകളെ അപമാനിക്കാന്‍ ശ്രമം; വയോധികന്‍ അറസ്റ്റില്‍

പാലാ: പൊതുവഴിയില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശി ബാബുവിനെയാണ് (65) പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വൈകിട്ടോടെയാണ് പാലാ സെന്‍റ് തോമസ് കോളജിന് സമീപത്തുവെച്ച്‌ സ്ത്രീയെയും മകളെയും ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാ സ്റ്റേഷന്‍ എസ്.എച്ച്‌. കെ.പി ടോംസണ്‍, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ ജോഷി മാത്യു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.

അതേസമയം, ഫുട്ബാള്‍ പരിശീലനം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി. പ്രതിക്ക് 52 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എളംകുളം സ്വദേശി ഷാജിയെയാണ് (47) പെരുമ്ബാവൂര്‍ അതിവേഗ പോക്സോ കോടതി രണ്ട് കേസുകളിലായി ശിക്ഷിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular