Saturday, May 18, 2024
HomeKeralaഭിന്നശേഷിക്കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം; അറുപതുകാരന്‍ റിമാന്‍ഡില്‍

ഭിന്നശേഷിക്കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം; അറുപതുകാരന്‍ റിമാന്‍ഡില്‍

രുമപ്പെട്ടി: ഭിന്നശേഷിക്കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ പോലീസ് പിടിയില്‍.

തയ്യൂര്‍ സ്വാദേശി ജോസഫിനെയാണ് (60) എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥിനിയെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണവും മറ്റും വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച ശേഷം ഹോട്ടലിന്റെ പിന്‍വശത്തെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്.

ഇക്കാര്യം മറ്റാരോടെങ്കിലും പറയുകയാണെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു ദിവസം പെണ്‍കുട്ടിയും കൂട്ടുകാരും ഇതേ ഹോട്ടലില്‍ എത്തി 600 രൂപയുടെ ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണത്തിന്റെ പൈസ ലഭിക്കാതെ വന്നപ്പോള്‍ കുട്ടിയുടെ കൂടെ വരാറുള്ള പ്രായമുള്ള ആളെ തിരക്കി ഹോട്ടലുടമ വീട്ടില്‍ അന്വേഷിച്ച്‌ ചെന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനിയുടെ വീട്ടുകാര്‍ സംഭവം അറിയുന്നത്. എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular