Monday, May 6, 2024
HomeUSAഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ ചൂഷണം ചെയ്യപ്പെടുന്നു എന്നു പരാതി

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ ചൂഷണം ചെയ്യപ്പെടുന്നു എന്നു പരാതി

കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ കുട്ടികളെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യിക്കയും ആവശ്യം  കഴിയുമ്പോൾ തള്ളിക്കളയുകയും ചെയ്യുന്നു എന്ന് ആരോപണം. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഗവൺമെന്റ് കൊണ്ടു  വന്ന തൊഴിൽ പരിഷ്‌കരണത്തിന്റെ പേരിൽ ചൂഷണം നടക്കുന്നു എന്നാണ് പരാതി.

കുടിയേറ്റ മന്ത്രി ഷോൺ ഫ്രേസർ പ്രഖ്യാപിച്ച ഇളവനുസരിച്ചു അഞ്ചു ലക്ഷത്തോളം വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കാനഡയിൽ പഠിക്കുന്നതിനൊപ്പം ജോലി ചെയ്യാനുള്ള സമയപരിധി ഉയർത്തി നൽകി. പഠനം കഴിഞ്ഞാൽ 18 മാസം താമസിക്കയും ചെയ്യാം. ജോലിക്കു വേണ്ടത്ര ആളുകളെ കിട്ടാതെ വന്നപ്പോഴാണ് ഈ നയം കൊണ്ടുവന്നത്.

എന്നാൽ ഈ ആനുകൂല്യങ്ങൾ ലഭ്യമായിട്ടില്ല എന്നാണ് പരാതി. കൂടുതൽ സമയം ജോലി ചെയ്യുമ്പോൾ നൽകാമെന്നു വാഗ്‌ദാനം ചെയ്തിരുന്ന പ്രയോജനങ്ങൾ ലഭിക്കുന്നില്ല. കഴിഞ്ഞ വർഷം ജോലി ചെയ്ത നിരവധി വിദ്യാർത്ഥികൾക്കു വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞപ്പോൾ രാജ്യം വിടേണ്ടി വന്നു. സ്ഥിര താമസത്തിനു അനുമതി ലഭിച്ചില്ല.

അപേക്ഷകൾ അംഗീകരിച്ചു കിട്ടിയാൽ പോലും പലപ്പോഴും ജോലിയും വരുമാനവും ഇല്ലാതെ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുവെന്നു ‘ബ്ലൂംബെർഗ്’ പറയുന്നു.

ടൊറോന്റോയ്ക്കടുത്തു സെനെക്കാ കോളജിൽ പഠിച്ച ഡാനിയൽ ഡിസൂസ എന്ന അക്കൗണ്ടന്റ് ബ്ലൂംബെർഗിനോടു  പറഞ്ഞത് ഇങ്ങിനെ: “ഞാൻ ജോലി ഇല്ലാതെ വീട്ടിൽ ഇരിപ്പാണ്. കാനഡ വിദേശ വിദ്യാർത്ഥികളുടെ മൂല്യം മനസിലാക്കണം. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യിപ്പിച്ചാൽ മാത്രം പോരാ.”

ടൊറോന്റോയിൽ ഏണസ്റ്റ് ആൻഡ് യങിൽ ജോലി ചെയ്തിരുന്ന അംശദീപ് ബിന്ദ്ര പറയുന്നത്: “അവർക്കു ഞങ്ങളുടെ സഹായമോ പിന്തുണയോ വേണ്ടി വന്നപ്പോൾ അവർ ഞങ്ങളെ ചൂഷണം ചെയ്തു. പക്ഷെ ഞങ്ങൾക്ക് അവരുടെ സഹായമോ പിന്തുണയോ ആവശ്യമുള്ള നേരത്തു അവർ തിരിഞ്ഞു നോക്കിയില്ല.”

ഇന്ത്യയിൽ നിന്നുള്ള 183,000 പേർ കാനഡയിൽ പഠിക്കുന്നുണ്ട്. യുഎസിനു പിന്നിൽ, ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവുമധികം എത്തുന്ന രണ്ടാമത്തെ രാജ്യം. മന്ത്രി ഫ്രേസർ പറയുന്നതു ജനുവരിക്കു ശേഷം 452,000 പഠന അനുമതി അപേക്ഷകൾ കാനഡ കൈകാര്യം ചെയ്തു എന്നാണ്. കഴിഞ്ഞ വർഷം  ഇതേ മാസങ്ങളിൽ 367,000 ആയിരുന്നു. വർധന 23%.

പെർമിറ്റ് നീട്ടിക്കിട്ടിയാൽ കാനഡയിൽ കൂടുതൽ തൊഴിൽ പരിചയം കിട്ടുമെന്നു പ്രതീക്ഷിച്ച ബിരുദധാരികളായ ഇന്ത്യക്കാർ അപേക്ഷകൾ ചുവപ്പു നാടയിൽ കുടുങ്ങിയതോടെ കഷ്ടത്തിലായി. അപേക്ഷകൾ കുമിഞ്ഞു കൂടിയപ്പോൾ സർക്കാർ സംവിധാനം  അവ കൈകാര്യം ചെയ്യാൻ വേണ്ടി 10 മാസത്തേക്കു അടച്ചു പൂട്ടി.

വീണ്ടും തുറന്നപ്പോൾ കൂടുതൽ പോയിന്റുകൾ ഉള്ള കുടിയേറ്റക്കാരുടെ ഒപ്പമാണ് തങ്ങളും എത്തിയിരിക്കുന്നതെന്നു അവർ തിരിച്ചറിഞ്ഞു. സ്‌ഥിരതാമസ വിസ കിട്ടാനുള്ള സാധ്യത അതോടെ വീണ്ടും കുറഞ്ഞു.

സർക്കാർ രേഖകൾ അനുസരിച്ചു തന്നെ, വിദേശ വിദ്യാർഥികൾ വർഷം തോറും 15.3 മില്യൺ യുഎസ് ഡോളർ കനേഡിയൻ സമ്പദ് വ്യവസ്ഥയ്ക്കു നൽകുന്നുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും ഉള്ളത് കൊണ്ട് മിക്ക ഇന്ത്യൻ വിദ്യാർത്ഥികളും അവിടെ ജീവിതം ഉറപ്പിക്കാൻ ആഗ്രഹിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular