Monday, May 6, 2024
HomeUSAസുനക്കിനെ 'പശുവിനെ ആരാധിക്കുന്നയാൾ' എന്നു വിളിച്ചതിൽ പ്രതിഷേധം

സുനക്കിനെ ‘പശുവിനെ ആരാധിക്കുന്നയാൾ’ എന്നു വിളിച്ചതിൽ പ്രതിഷേധം

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെ പെൻ ഇന്റർനാഷനൽ ‘പശുവിനെ ആരാധിക്കുന്നയാൾ’ എന്നു വിശേഷിപ്പിക്കുന്നതു വർഗീയതയാണെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച് എ എഫ്) എഴുതിയ തുറന്ന കത്തിൽ പറയുന്നു.

“ഒക്ടോബർ 24നു ഋഷി സുനക് പ്രധാനമന്ത്രിയായപ്പോൾ പെൻ ഇന്റർനാഷനൽ ബോർഡ് അംഗം സലിൽ ത്രിപാഠി ട്വീറ്റ് ചെയ്‌തത്‌ ഇപ്രകാരമാണ്: ‘സോണിയ ഗാന്ധി ഇന്ത്യക്കാരിയല്ലെന്നു ആവർത്തിച്ചു പറയുന്ന സംഘികൾ എത്ര അൽപന്മാരും വർഗീയവാദികളും സ്ത്രീവിദ്വേഷികളും ആണെന്നു തെളിയിക്കുകയാണ്. പശുവിനെ ആരാധിക്കുന്ന ഒരാൾ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അല്പകാലത്തേക്കു നിയമിക്കപ്പെട്ടതിൽ അവർക്കു അഭിമാനമാണ്. സുനക് അബദ്ധത്തിൽ അധികാരം ലഭിച്ചയാളാണ്. അയാൾ ടോറികളെ പരാജയത്തിലേക്ക് മാത്രമേ നയിക്കൂ.’

സുനക്കിനെ പശുവിനെ ആരാധിക്കുന്നയാൾ എന്നു വിശേഷിപ്പിച്ചത് ഹിന്ദുവിദ്വേഷ അശ്ലീലം മാത്രമല്ല എന്ന് എച് എ എഫ് ചൂണ്ടിക്കാട്ടുന്നു. “അതിനപ്പുറം കടന്നു പൂർണമായും അപലപിക്കേണ്ട ഭാഷയാണത്. ഹിന്ദുക്കൾക്ക് എതിരായ വിദ്വേഷ കുറ്റങ്ങൾ ചെയ്യുന്നവർ വിളിച്ചു പറയുന്ന ഭാഷയാണത്.

“ലാറ്റിനോകൾ, കറുത്ത വർഗക്കാർ, യഹൂദർ, മുസ്ലിംകൾ എന്നിങ്ങനെ വിവിധ മത വിഭാഗങ്ങൾക്കെതിരെയും ഉപയോഗിക്കുന്ന ഇത്തരം വാക്കുകൾ വർഗീയത എന്നു പെട്ടെന്നു തിരിച്ചറിയാൻ കഴിയുന്നതാണ്. യാതൊരു സംശയവും ഇല്ല, ത്രിപാഠി ഹിന്ദുക്കളെ അവഹേളിക്കാൻ തന്നെയാണ് ആ പ്രയോഗം നടത്തിയത്.

“അതേപ്പറ്റി ചോദിച്ചപ്പോൾ ത്രിപാഠി തിരിച്ചു ചോദിച്ചത് ഞാൻ അങ്ങിനെ പറഞ്ഞതു ആക്ഷേപമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ എന്നാണ്.”

രാഷ്ട്രങ്ങളും ജനതകളൂം തമ്മിലുള്ള നല്ല ധാരണകളും ബഹുമാനവും വളർത്താൻ അംഗങ്ങൾ ശ്രമിക്കണം എന്നാണ് പെൻ  ഇന്റർനാഷണൽ ചാർട്ടറിൽ പറയുന്നത് എന്നു എച് എ എഫ് ചൂണ്ടിക്കാട്ടി. അതിന്റെ തന്നെ ലംഘനമാണ് ത്രിപാഠിയുടെ അഭിപ്രായം.

പെൻ  ഇന്റർനാഷണലിനെ പോലെ എച് എ എഫും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ ഹിന്ദുക്കളെ ചെകുത്താന്മാരായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചുള്ള, വർഗീയതയിൽ വേരുറച്ച ഇത്തരം അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ നിവൃത്തിയില്ല.

ത്രിപാഠി ട്വീറ്റ് പിൻവലിച്ചു പരസ്യമായി മാപ്പു ചോദിക്കണമെന്ന് എച് എ എഫ് ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular