Saturday, May 11, 2024
HomeIndiaക്ലാസെടുക്കുന്നതിനിടെ ചുംബിക്കും; 15 ഓളം വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ദുരുപയോഗിച്ചു; പി.ടി അദ്ധ്യാപകന്‍ അറസ്റ്റില്‍

ക്ലാസെടുക്കുന്നതിനിടെ ചുംബിക്കും; 15 ഓളം വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ദുരുപയോഗിച്ചു; പി.ടി അദ്ധ്യാപകന്‍ അറസ്റ്റില്‍

ബംഗളൂരു : ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകന്‍ പിടിയില്‍.

ബംഗളൂരുവിലെ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 54 കാരനായ അഞ്ജനപ്പയെയാണ് പോലീസ് പിടികൂടിയത്. പതിനഞ്ചോളം വിദ്യാര്‍ത്ഥികളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍.

സ്‌കൂളിലെ ഫിസിക്കല്‍ ട്രെയ്‌നിംഗ് അദ്ധ്യാപകനാണ് ഇയാള്‍. ക്ലാസിനിടെയും മറ്റും ഇയാള്‍ കുട്ടികളെ ചുംബിക്കുമായിരുന്നു. കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിക്കരുതെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പത്തോളം കുട്ടികള്‍ ഇത് രക്ഷിതാക്കളെ അറിയിച്ചു. മാതാപിതാക്കളാണ് അദ്ധ്യാപകനെതിരെ പരാതി നല്‍കിയത്.

മൂന്ന് മാസത്തോളമായി ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular