Friday, May 3, 2024
HomeIndiaറോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പതിഞ്ഞ് അമി ഭട്ടു; പതിമൂന്നുകാരി എത്തിയത് മോദിയുടെ ചിത്രവുമായി; സ്വീകരിച്ച്‌...

റോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പതിഞ്ഞ് അമി ഭട്ടു; പതിമൂന്നുകാരി എത്തിയത് മോദിയുടെ ചിത്രവുമായി; സ്വീകരിച്ച്‌ പ്രധാനമന്ത്രി

ഹമ്മദാബാദ് : സ്വന്തമായി വരച്ച ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച്‌ പതിമൂന്നുകാരിയായ പെണ്‍കുട്ടി.

ഗുജറാത്തിലെ വാപിയില്‍ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഈ പെണ്‍കുട്ടി മോദിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചത്. റോഡ് ഷോയ്‌ക്കിടയിലും പെണ്‍കുട്ടിയെ ശ്രദ്ധിച്ച മോദി, ചിത്രം ഏറ്റുവാങ്ങി.

പ്രധാനമന്ത്രിയുടെ റോഡ്ഷോയ്‌ക്ക് മുന്നോടിയായി ആയിരക്കണക്കിന് ആളുകള്‍ മണിക്കൂറുകളോളം അദ്ദേഹത്തെ കാണാന്‍ വരിവരിയായി കാത്തുനിന്നിരുന്നു. ഇതില്‍ വാപി നിവാസിയായ അമി ഭട്ടു എന്ന 13 വയസുകാരിയുമുണ്ടായിരുന്നു. നാല് മണിക്കൂറോളം നേരമാണ് മോദിയെ കണ്ട് സമ്മാനം നല്‍കാന്‍ വേണ്ടി പെണ്‍കുട്ടി കാത്തുനിന്നത്. താന്‍ സ്വയം വരച്ച മോദിയുടെ ഛായാചിത്രം അദ്ദേഹത്തിന് നല്‍കുകയായിരുന്നു കുട്ടിയുടെ ലക്ഷ്യം.

തുടര്‍ന്ന് കാറില്‍ മോദി എത്തിയതോടെ ആരവങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ തന്റെ ഛായാചിത്രം വഹിച്ചുകൊണ്ട് നിന്ന 13 വയസുകാരിയെ പ്രധാനമന്ത്രി കണ്ടു. കുട്ടിയില്‍ നിന്ന് അത് വാങ്ങാന്‍ അദ്ദേഹം തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി, അവളുടെ കൈയ്യില്‍ നിന്ന് പെയിന്റിംഗ് വാങ്ങി പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് മടങ്ങി.

റോഡ്ഷോയ്‌ക്കിടെ, അദ്ദേഹം തന്നെ കാണുകയും, സെക്യൂരിറ്റി ഗാര്‍ഡിനോട് തന്നില്‍ നിന്ന് ഛായാചിത്രം തവാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവുമധികം അഭിമാനം തോന്നിയ നിമിഷമായിരുന്നു അത് എന്ന് പെണ്‍കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് വേണ്ടിയാണ് മോദി ഗുജറാത്തില്‍ എത്തിയത്. ഡിസംബര്‍ 1,5 എന്നീ തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8 ന് വോട്ടെണ്ണല്‍ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular