Friday, May 3, 2024
HomeKeralaബസ് തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയ രണ്ടു ആലപ്പുഴ സ്വദേശികള്‍ കൂടി അറസ്റ്റില്‍

ബസ് തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയ രണ്ടു ആലപ്പുഴ സ്വദേശികള്‍ കൂടി അറസ്റ്റില്‍

യനാട്: തിരുനെല്ലി തെറ്റ്‌റോഡ് കവലയില്‍ ബസ് തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയ കേസില്‍ ആലപ്പുഴ സ്വദേശികള്‍ കൂടി പിടിയില്‍.
ആലപ്പുഴ മുതുകുളം സ്വദേശികളായ ചീപ്പാട് ഷജീന മന്‍സിലില്‍ ഷാജഹാന്‍ (36), കളിക്കല്‍ അജിത്ത് ( 30) എന്നിവരെയാണ് മാനന്തവാടി ഡി.വൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.

ആലപ്പുഴയില്‍ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.

ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 3.45നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരു- കോഴിക്കോട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയാണ് കവര്‍ച്ചക്കിരയായത്. കവര്‍ച്ചാസംഘം തന്റെ കൈയിലുള്ള 1.40 കോടി കവര്‍ന്നെന്നാണ് ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്.

കേസിലെ ആദ്യനാലു പ്രതികളായ വയനാട് പുല്‍പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ വീട്ടില്‍ സി. സുജിത്ത് (28), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ ജോബിഷ് ജോസഫ് (23), ഏറണാകുളം മുക്കന്നൂര്‍ ഏഴാറ്റുമുഖം പള്ളിയാന വീട്ടില്‍ ശ്രീജിത്ത് വിജയന്‍ (25), കണ്ണൂര്‍ ആറളം ഒടാക്കല്‍ കാപ്പാടന്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (38) എന്നിവരെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

തുടര്‍ന്ന് കോഴിക്കോട് സ്വദേശികളായ ബേപ്പൂര്‍ ഊണാര്‍വളപ്പ് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. ജംഷീര്‍ (37), ഫറോക്ക് രാമനാട്ടുകര കോമ്ബിലായത്ത് വീട്ടില്‍ എം.എന്‍. മന്‍സൂര്‍ (30), മലപ്പുറം പുളിക്കല്‍ അരൂര്‍ ചോലക്കര വീട്ടില്‍ ടി.കെ. ഷഫീര്‍ (32), മലപ്പുറം പുളിക്കല്‍ അരൂര്‍ ഒളവട്ടൂര്‍ വലിയചോലയില്‍ വീട്ടില്‍ പി. സുബൈര്‍ (38), പാലക്കാട് മാങ്കാവ് എടയാര്‍ സ്ട്രീറ്റ് രാമന്‍കുമരത്ത് വീട്ടില്‍ പ്രശാന്ത് (35), മലപ്പുറം കൊണ്ടോട്ടി പള്ളിപ്പടി അരൂര്‍ എട്ടൊന്നില്‍ ഹൗസില്‍ ഷഫീഖ് (31) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.a

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular