Friday, May 3, 2024
HomeKeralaഡ്രൈവിങ് പരിശീലകനെ മര്‍ദിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍

ഡ്രൈവിങ് പരിശീലകനെ മര്‍ദിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍

റണാകുളം: ഡ്രൈവിങ് പരിശീലനം നടക്കുന്നതിനിടെ പരിശീലകനെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റില്‍. കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ചാത്തന്‍വേലിമുകള്‍ വീട്ടില്‍ ഷാജി (25), സഹോദരന്‍ ഷഹനാസ് (27), ചേരാനെല്ലൂര്‍ വടക്കുമനപ്പറമ്ബ് വീട്ടില്‍ ആന്‍സണ്‍ ഡിക്കോസ്റ്റ് (24) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപം ഡ്രൈവിങ് പരിശീലന ഗ്രൗണ്ടിലാണ് ഞായറാഴ്ച വൈകീട്ട് 4.15 ഓടെയാണ് പുത്തന്‍കുരിശ് സ്വദേശിയായ പ്രിന്‍സ് ജോര്‍ജിന് മര്‍ദനമേറ്റത്. ഡ്രൈവിങ് പരിശീലനത്തിന് എത്തിയവരുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്.

വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച്‌ കത്തിവീശുകയും ബസില്‍ നിന്ന് താഴെയിട്ട് ഗ്രൗണ്ടില്‍ പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന കമ്ബിവടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മുനിസിപ്പല്‍ ഗ്രൗണ്ടില്‍ ഡ്രൈവിങ് പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വധശ്രമം ഉള്‍പ്പെടെ കേസുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular