Friday, May 3, 2024
HomeIndiaവീട്ടിലെ ജോലിക്കാരിക്ക് നല്‍കിയത് നാല് ലക്ഷവും സ്വര്‍ണ വളയും; മരുമകളെ പുകഴ്ത്തി വിഘ്നേഷ് ശിവന്റെ അമ്മ

വീട്ടിലെ ജോലിക്കാരിക്ക് നല്‍കിയത് നാല് ലക്ഷവും സ്വര്‍ണ വളയും; മരുമകളെ പുകഴ്ത്തി വിഘ്നേഷ് ശിവന്റെ അമ്മ

രുമകള്‍ നയന്‍താരയെയും മകനെയും പുകഴ്ത്തി വിഘ്നേഷ് ശിവന്റെ അമ്മ മീന കുമാരി. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ദയയും കരുതലുമുള്ള സ്ത്രീ നയന്‍താരയാണെന്നാണ് മീനാ കുമാരി പറയുന്നത്.

ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്തവളാണ് നയന്‍താര എന്നും മീനാ കുമാരി പറഞ്ഞു. ഹാപ്പി മെയ്ഡ്സ് സ്കില്‍ ഡെവലപ്മെന്റ് സെന്റര്‍ ഉദ്ഘാടന വേളയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അവര്‍.

‘എന്റെ മകന്‍ വിഘ്നേഷും മരുമകള്‍ നയന്‍താരയും കഠിനാധ്വാനികളാണ്. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാരുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കല്‍ അവരിലൊരു സ്ത്രീ അവര്‍ക്ക് നാല് ലക്ഷം രൂപയുടെ കടം ഉണ്ടെന്നും അതിനാല്‍ ജീവിതം ദുരിതത്തിലാണെന്നും നയന്‍താരയോട് പറഞ്ഞു. ഉടന്‍ തന്നെ അത്രയും തുക നല്‍കിയിട്ട് കടങ്ങളെല്ലാം തീര്‍ക്കാന്‍ അവരോട് പറഞ്ഞു.

ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നല്‍കണമെങ്കില്‍ അവര്‍ക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉണ്ടായിരിക്കണം. മാത്രമല്ല ആ സ്ത്രീയും അതിനര്‍ഹയാണ്. കാരണം രണ്ട് മൂന്ന് വര്‍ഷമായി ആ വീട്ടില്‍ ആത്മാര്‍ഥമായി ജോലി എടുക്കുന്നവരാണ് അവര്‍. ഒരിക്കല്‍ നയന്‍താരയുടെ അമ്മ സ്വന്തം കയ്യിലെ സ്വര്‍ണവള അവര്‍ക്ക് ഊരി നല്‍കിയിരുന്നു. പരസ്പര വിശ്വാസത്തിന്റെ ഉദാഹരണമായി പറഞ്ഞതാണ് ഇക്കാര്യം. ഒരിടത്ത് നമ്മള്‍ ആത്മാര്‍ഥമായി ജോലി നോക്കുകയാണെങ്കില്‍ നമ്മുടെ വിഷമഘട്ടങ്ങളില്‍ തീര്‍ച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും.’- മീനാ കുമാരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular