Friday, May 17, 2024
HomeIndiaവനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടു

വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടു

ന്യൂഡല്‍ഹി : വനിതാജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയില്‍ കേസുകള്‍ കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം.

ത്രിവേദി എന്നിവര്‍ അടങ്ങിയ സമ്ബൂര്‍ണ വനിതാബെഞ്ചാണ് കേസുകള്‍ കേട്ടത്. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സമ്ബൂര്‍ണ വനിതാബെഞ്ച് സുപ്രീം കോടതിയില്‍ കേസുകള്‍ കേള്‍ക്കുന്നത്.

പത്ത് ട്രാന്‍സ്ഫര്‍ ഹര്‍ജികളും പത്ത് ജാമ്യഹര്‍ജികളും ഉള്‍പ്പടെ മുപ്പത്തി രണ്ട് ഹര്‍ജികളാണ് ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേട്ടത്. ഇതില്‍ ഒന്‍പത് സിവില്‍ കേസുകളും മൂന്ന് ക്രിമിനല്‍ കേസുകളും ഉള്‍പ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular