Thursday, May 2, 2024
HomeKeralaബാറിലെ മര്‍ദനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍

ബാറിലെ മര്‍ദനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍

ത്തനംതിട്ട: ബാറിലെ മര്‍ദനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. ചെന്നീര്‍ക്കര മുട്ടത്തുകോണം ഓവില്‍പീടിക ചെല്ലക്കുളഞ്ഞി വീട്ടില്‍ മുരളീധരന്‍ ആചാരി എന്ന 56-കാരനാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇലവുംതിട്ട നല്ലാനിക്കുന്ന് താന്നിനില്‍ക്കുന്നതില്‍ തങ്കപ്പന്റെ മകന്‍ അജിയാണ് (41) കൊല്ലപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12നുശേഷം ഇലവുംതിട്ട ജങ്ഷനിലെ അര്‍ബന്‍ ബാറിന്റെ കൗണ്ടറിലേക്കുള്ള വഴിയില്‍വെച്ചായിരുന്നു യുവാവിനെ മര്‍ദിച്ചത്. മുരളീധരന്റെ ബന്ധു സുന്ദരേശനെ 12വര്‍ഷം മുമ്ബ്, അജിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് മര്‍ദിച്ചതിന്‍റെ വിരോധമായിരുന്നു ആക്രമണത്തിന്റ്റെ കാരണം.

അടികൊണ്ട് നിലത്തുവീണ ഇയാളുടെ തല തറയിലിടിച്ചു. വീട്ടിലെത്തിയ ഇയാളുടെ മുഖത്തും മറ്റും നീരുവെച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular