Friday, May 17, 2024
HomeIndiaചിലരെന്നെ കൂറയെന്നും രാക്ഷസനെന്നും വിളിക്കുന്നു; തന്നെ എങ്ങനെ അപമാനിക്കാമെന്നാണ് കോണ്‍ഗ്രസുകാര്‍ തമ്മില്‍ മത്സരിക്കുന്നത്

ചിലരെന്നെ കൂറയെന്നും രാക്ഷസനെന്നും വിളിക്കുന്നു; തന്നെ എങ്ങനെ അപമാനിക്കാമെന്നാണ് കോണ്‍ഗ്രസുകാര്‍ തമ്മില്‍ മത്സരിക്കുന്നത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ‘രാവണന്‍’ പ്രയോഗത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

രാമഭക്തന്‍മാരുടെ നാട്ടില്‍ വെച്ച്‌ രാവണന്‍ എന്ന് വിളിച്ചത് ശരിയല്ല. ഗുജറാത്ത് രാമഭക്തന്‍മാരുടെ നാടാണെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണം എന്നായിരുന്നു മോദിയുടെ മറുപടി. ഗുജറാത്തിലെ കാലോലില്‍ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

മോദിയെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്നത് ആരാണെന്ന മത്സരമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

കുറച്ചു ദിവസം മുമ്ബ് ഒരു കോണ്‍ഗ്രസ് നേതാവ് പട്ടി ചാകുംപോലെയായിരിക്കും മോദിയുടെ മരണമെന്ന് പറഞ്ഞു. മറ്റൊരാള്‍ പറഞ്ഞു ഹിറ്റ്ലറുടെ അന്ത്യം പോലെയായിരിക്കും തന്റെതെന്ന്. വേറൊരാള്‍ പറഞ്ഞത്, എനിക്കൊരു അവസരം തന്നാല്‍ ഞാന്‍ മോദിയെ കൊലപ്പെടുത്തുമെന്നാണ്. പിന്നൊരാള്‍ എന്നെ രാവണനോട് ഉപമിച്ചു. ചിലര്‍ രാക്ഷസനെന്നാണ് വിളിക്കുന്നത്, ചിലരാകട്ടെ കൂറയാണെന്നു പറഞ്ഞു നടക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ എനിക്ക് അദുഭുതം തോന്നുന്നില്ല. രാജ്യത്തെ പ്രധാനമന്ത്രിയായ മോദിയെ അപമാനിക്കുന്നത് അവരുടെ അവകാശമാണെന്നാണ് കോണ്‍ഗ്രസുകാര്‍ ധരിച്ചുവെച്ചിരിക്കുന്നത്. -മോദി പറഞ്ഞു.

അഹ്മദാബാദിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഖാര്‍ഗെ മോദിയെ രാവണന്‍ എന്ന് വിളിച്ചത്. ”മോദിജിയാണ് നമ്മുടെ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ കടമകള്‍ മാറ്റി വെച്ച്‌ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്, എം.എല്‍.എ തെരഞ്ഞെടുപ്പ്, എം.പി തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ പ്രചാരണപരിപാടികളിലും അദ്ദേഹം പങ്കെടുക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്ലാം തന്നെ കുറിച്ച്‌ മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. മറ്റാരേയും നോക്കണ്ട, എന്നെ മാത്രം ആലോചിച്ച്‌ വോട്ട് ചെയ്യൂ എന്നാണ് പറയുന്നത്. എത്ര തവണ ഞങ്ങള്‍ നിങ്ങളുടെ മുഖം കാണണം. നിങ്ങള്‍ക്ക് എത്ര രൂപങ്ങളുണ്ട്. നിങ്ങള്‍ക്ക് രാവണനെ പോലെ 100 തലകളുണ്ടോ? എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular