Thursday, May 2, 2024
HomeKeralaപൊലീസ് സംരക്ഷണയില്‍ താത്കാലിക പരോള്‍ അനുവദിക്കപ്പെട്ട കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

പൊലീസ് സംരക്ഷണയില്‍ താത്കാലിക പരോള്‍ അനുവദിക്കപ്പെട്ട കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

ടുക്കി : മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം പൊലീസ് സംരക്ഷണയില്‍ താത്കാലിക പരോള്‍ അനുവദിക്കപ്പെട്ട കൊലക്കേസ് പ്രതി രക്ഷപ്പെട്ടു.
രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ആണ് രക്ഷപ്പെട്ടത്. 2015-ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ഇയാള്‍.

കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച്‌ വരുന്നതിനിടയില്‍ പരോളിന്‌ അനുമതി തേടിയിരുന്നു. എന്നാല്‍ പരോള്‍ അനുവദിക്കപ്പെട്ടില്ല. എന്നാല്‍ പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷയില്‍ താത്കാലിക പരോള്‍ അനുവദിക്കുകയായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് രാജാക്കാട് പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്.

ഇവിടെ നിന്നും പൊലീസ് ഉദ്യോഗസഥരുടെ കണ്ണ് വെട്ടിച്ച്‌ പ്രതി രക്ഷപ്പെടുകയായിരുന്നു. രാജാക്കാട് പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഇയാളെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ രാജാക്കാട് സ്റ്റേഷനില്‍ 94979 47170 എന്ന നമ്ബറില്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular