Friday, May 3, 2024
HomeKeralaബൈജുവിനെ മോൺസണാക്കി, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ഫൊട്ടോ; ഡിജിപിക്ക് പരാതിനൽകി മന്ത്രി ശിവൻകുട്ടി

ബൈജുവിനെ മോൺസണാക്കി, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ഫൊട്ടോ; ഡിജിപിക്ക് പരാതിനൽകി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: തട്ടിപ്പ് കേസിൽ പിടിയിലായ മോൺസൺ മാവുങ്കലിനൊപ്പം നിൽക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത തന്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നടൻ ബൈജുവിനൊപ്പമുള്ള മന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്താണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

“ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോ ൺ സൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്,” മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular