Saturday, May 4, 2024
HomeKeralaകോട്ടയത്ത് ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവര്‍‌ അറസ്റ്റില്‍

കോട്ടയത്ത് ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവര്‍‌ അറസ്റ്റില്‍

കോട്ടയം: പൊന്‍കുന്നത്ത് ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ചു. പാലക്കാട് അഞ്ചുമൂര്‍ത്തി മംഗലം സ്വദേശി ഗിരീഷ്(48) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം പനമറ്റം രണ്ടാം മൈല്‍ ജംഗ്ഷന് സമീപത്ത് വെച്ച്‌ ബൈക്ക് യാത്രികരായ വീട്ടമ്മയെയും ഇവരുടെ ബന്ധുവിനെയും ഗിരീഷ് ഓടിച്ചിരുന്ന ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ വീട്ടമ്മ തല്‍ക്ഷണം മരിച്ചിരുന്നു. പനമറ്റം മാടത്താനില്‍ ലേഖ (ബിജിമോള്‍-50) ആണ് മരിച്ചത്. ബന്ധു പനമറ്റം അഞ്ജു ഭവനില്‍ അര്‍ജുന്‍ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പൊന്‍കുന്നത്തു നിന്നും ബൈക്കില്‍ എത്തിയ അര്‍ജുനും, ലേഖയും സംസ്ഥാന പാതയില്‍ നിന്ന് പനമറ്റം റോഡിലേക്ക് വലത്തേക്ക് തിരിയുന്ന സമയം അമിത വേഗതയിലെത്തിയ ലോറി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. പനമറ്റം തെക്ക് മാടത്താനില്‍ നാരായണന്‍ നായരുടെ (റിട്ട. എക്‌സൈസ്) മകളാണ്. ഹരികൃഷ്ണന്റെ (കണ്ണന്‍ മാടത്താനി) യുടെ സഹോദരിയാണ്. ഗോപിക ഏകമകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular