Friday, May 3, 2024
HomeKeralaബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യ മോഷണം; ഇടത് യൂണിയന്‍ തൊഴിലാളിയാണ് പ്രതിയെന്ന് സംശയം

ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യ മോഷണം; ഇടത് യൂണിയന്‍ തൊഴിലാളിയാണ് പ്രതിയെന്ന് സംശയം

പാലക്കാട്: നഗരത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് ഉയര്‍ന്ന വിലയുള്ള വിദേശമദ്യം മോഷണം പോയതായി പരാതി.
പ്രീമിയം റീറ്റെയ്‌ല്‍ കടയില്‍ നിന്ന് പണം നല്‍കാതെ മദ്യം എടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

നവംബര്‍ 20-ന് തിരക്കുള്ള സമയത്ത് കടയില്‍ എത്തിയ ഒരാള്‍, അധികൃതരുടെ കണ്ണ് വെട്ടിച്ച്‌ വിലയേറിയ മദ്യക്കുപ്പികള്‍ മുന്‍വശത്തുള്ള വാതില്‍ വഴി കൊണ്ടുപോകുകയായിരുന്നു. ഒരു സമയം ഒരു കുപ്പി മാത്രം എടുത്ത് കൊണ്ട് പോകുന്ന പ്രതി അതേ ദിവസം തന്നെ പല തവണ മദ്യം കടത്തിയിട്ടുണ്ടെന്നാണ് സംശയം.

അധികൃതര്‍ നല്‍കിയപരാതിയെ തുടര്‍ന്ന് പാലക്കാട് സൗത്ത് പോലീസ് അന്വേഷണം അരംഭിച്ചു. എന്നാല്‍ പ്രതിയെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടും നടപടി ‌എടുക്കാത്തത്, ഇയാള്‍ ഇടത് അനുകൂല യൂണിയനിലെ തൊഴിലാളി ആയതിനാലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular