Saturday, April 27, 2024
HomeIndiaഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കടുത്ത എതിര്‍പ്പറിയിച്ച്‌ ഗുജറാത്ത്

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ കടുത്ത എതിര്‍പ്പറിയിച്ച്‌ ഗുജറാത്ത്

ന്യൂഡല്‍ഹി | ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ് പ്രതികളുടെ ജാമ്യാപേക്ഷയെ കടുത്ത എതിര്‍പ്പറിയിച്ച്‌ ഗുജറാത്ത് സര്‍ക്കാര്‍.

ജാമ്യം നല്‍കുന്നത് പരിഗണിക്കാനുള്ള നിര്‍ദേശം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ജാമ്യം നല്‍കേണ്ട സാഹചര്യം നിലവിലില്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. 2018 മുതല്‍ 31 പ്രതികളുടെ അപേക്ഷ കോടതിക്ക് മുന്നിലാണ്.2002 ഫെബ്രുവരി 27 നാണ് സബര്‍മതി എക്‌സ്പ്രസിന്റെ ബോഗി കത്തി നശിച്ചത്. സംഭവത്തില്‍ 52 പേരിലധികം പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തില്‍ ഉള്‍പ്പെട്ട 31 പ്രതികള്‍ക്ക് ജീവപര്യന്തം അടക്കമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. 2018 ല്‍ ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചു.ഇന്നലെ ഈ കേസ് പരിഗണിക്കുമ്ബോള്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഗുജറാത്ത് സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായത്. കേവലം ട്രെയിനിന് കല്ലെറിഞ്ഞ കേസ് അല്ല ഇതെന്നാണ് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞത്. ട്രെയിന്‍ കത്തുമ്ബോള്‍ യാത്രക്കാര്‍ പുറത്തിറങ്ങാതിരിക്കാന്‍ മനപ്പൂര്‍വ്വം കല്ലെറിയുകയും നിരവധി പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത സംഭവമാണ് ഇത്. അതുകൊണ്ട് ജാമ്യാപേക്ഷ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.അതേസമയം ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular