Friday, April 26, 2024
HomeKeralaകഞ്ചാവടിച്ചു കിറുങ്ങി ഓയിൽ എടുക്കാനായി വീടിന് തീവെച്ച 25 കാരന് രണ്ട് വർഷം ജയിൽ

കഞ്ചാവടിച്ചു കിറുങ്ങി ഓയിൽ എടുക്കാനായി വീടിന് തീവെച്ച 25 കാരന് രണ്ട് വർഷം ജയിൽ

കഞ്ചാവിന്റെ ലഹരിൽ വീട് തീവച്ച് നശിപ്പിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഒരു യുവാവ്. ജോർഡർ ബ്ലേക്കി എന്ന 25 വയസ്സുകാരനാണ് അബദ്ധത്തിൽ തന്റെ വീടിന് തീവച്ചത് കാരണം 10,000 പൗണ്ട് അഥവാ ഏകദേശം 10,04,871 രൂപ നഷ്ടമായത്. മെട്രോ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് അപകടത്തെ കുറിച്ചുള്ള കേസിൽ ന്യൂകാസിൽ ക്രൗൺ കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റവാളിയെന്ന് കണ്ടെത്തിയതിന് തുടർന്ന് കോടതി ബ്ലേക്കിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കൂടാതെ, അദ്ദേഹത്തിന് മയക്കുമരുന്ന് ശീലം ഒഴിവാക്കാൻ ആവശ്യമായ സജ്ജീകരണങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.  അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ ഉടനെ അപകടം ഒഴിവാക്കാൻ അഘ്നിശമന സേനയെ വിളിച്ചെന്ന് ബ്ലേക്ക് കോടതിയെ അറിയിച്ചു. “സത്യം പറയുകയാണെങ്കിൽ ഞാൻ കഞ്ചാവിന്റെ ഇലകളിൽ നിന്ന് ബൂട്ടെയൻ ഗ്യാസ് ഉപയോഗിച്ച് ഓയിൽ ഊറ്റിയെടുക്കുകയായിരുന്നു. പണി കഴിഞ്ഞപ്പോൾ എനിക്ക് അറിയാതെ ഒരു മണ്ടത്തരം പറ്റി. ഞാൻ ഒരു സിഗരറ്റ് കത്തിച്ചു, അതോടെ തീപിടിക്കുകയായിരുന്നു,” അദ്ദേഹം കോടതിയിൽ പറഞ്ഞു.

തീ കാരണം ബ്ലേക്കിയുടെ കിടപ്പുമുറി പൂർണമായും നശിക്കുകയും പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ മുകളിലുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വീടുകൾക്കും ഗോവണിക്കും നഷ്ടങ്ങൾ സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തീപ്പിടുത്തത്തിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂട്ടർ ഷോൺ ഡോഡ്സ് കോടതിയെ അറിയിച്ചു. മുൻ വശത്തെ ബെഡ്റൂമിൽ നിന്നാണ് തീ പടർന്നു പിടിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കിടപ്പുമുറിയിലെ കബോർഡിൽ രണ്ട് കഞ്ചാവിന്റെ ചെടികൾ വളരുന്നുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.

അപകടം നടക്കുന്ന സമയത്ത് മുകളിലത്തെ നിലയിൽ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല എന്നും റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. തീ മാരകവും ജീവൻ അപായപ്പെടുത്തുന്ന തരത്തിലുള്ളതുമായിരുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം.  ഭാഗ്യകരമെന്നോണം അപകട സമയത്ത് വീട്ടിൽ താമസിക്കുന്ന ബ്ലേക്കിയുടെ അമ്മയും അച്ഛനും, ചേട്ടന്റെ മകളും പുറത്തായിരുന്നു. എന്നാൽ, ബ്ലേക്കിയുടെ അഭിഭാഷകൻ അദ്ദേഹത്തിന് ചെയ്ത് തെറ്റിൽ ഖേദിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു.

കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം ആരെങ്കിലും ലഹരിയിലാണോ എന്ന് നിര്‍ണ്ണയിക്കാനും സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാവുന്ന പ്രത്യേകതരം സെന്‍സറുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്ക് സാധിക്കുമെന്ന് അടുത്തിടെ നടത്തിയ  പഠനം കണ്ടെത്തിയിരുന്നു. കഞ്ചാവ് ലഹരിയുടെ അളവ് തിരിച്ചറിയാന്‍ സ്മാര്‍ട്ട്ഫോണ്‍ സെന്‍സര്‍ ഡാറ്റ ഉപയോഗിക്കുന്നതിന്റെ സാധ്യതകളിലാണ് പഠനം നടത്തിയത്. സമയ സവിശേഷത പരിഗണിച്ച് നടത്തിയ പഠനം പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സര്‍ ഡാറ്റയ്ക്ക് 90 ശതമാനം കൃത്യതയുള്ള ഫലങ്ങളാണ് സെന്‍സറില്‍ നിന്ന് ലഭിച്ചതെന്ന് പഠനങ്ങള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular