Monday, May 6, 2024
HomeEntertainmentവെറും 29 രൂപയ്‌ക്ക് പ്രീമിയം, 89 രൂപയ്‌ക്ക് ഫാമിലി പ്ലാൻ! പരസ്യമില്ലാതെ ആസ്വദിക്കാം; സ്ട്രീമിംഗില്‍ മത്സരം...

വെറും 29 രൂപയ്‌ക്ക് പ്രീമിയം, 89 രൂപയ്‌ക്ക് ഫാമിലി പ്ലാൻ! പരസ്യമില്ലാതെ ആസ്വദിക്കാം; സ്ട്രീമിംഗില്‍ മത്സരം കടുപ്പിച്ച്‌ ജിയോ സിനിമ

പ്രീമിയം സ്ട്രീമിംഗില്‍ വിപ്ലവം രചിക്കാൻ റിലയൻസ് ജിയോ. ജിയോയുടെ സ്ട്രീമിംഗ് സേവനമായ ജിയോ സിനിമ 29 രൂപ മുതലുള്ള പരസ്യ രഹിത പ്രീമിയം പ്ലാൻ അവതരിപ്പിച്ചു.

89 രൂപ നിരക്കില്‍ നാല് ഡിവൈസുകളില്‍ സ്ട്രീം ചെയ്യാൻ കഴിയുന്ന ഫാമിലി പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്.

4 K നിലവാരത്തില്‍ ഏത് ഉപകരണങ്ങളിലും ഓണ്‍‌ലൈനായും ഓഫ്ലൈനായും സിനിമ, ടിവി ഷോ, കുട്ടികള്‍ക്കായുള്ള പരിപാടികള്‍, സീരിസുകള്‍ തുടങ്ങിയ ആസ്വദിക്കാൻ സാധിക്കും. 89 രൂപയുടെ ഫാമിലി പ്ലാനില്‍ നാല് സ്ക്രീനുകളില്‍ ഒരേ സമയം ജിയോ സിനിമ ഉപയോഗിക്കാൻ സാധിക്കും. ഐപിഎല്‍ പോലുള്ള കായിക വിനോദങ്ങള്‍ പരസ്യങ്ങളോട് കൂടി സൗജന്യമായി ആസ്വദിക്കാനാകും.

നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ സ്ട്രീംമിംഗ് പ്ലാറ്റ്ഫോമുകള്‍‌ക്ക് വൻ വെല്ലുവിളിയാണ് ഇത് ജിയോ സൃഷ്ടിച്ചിരിക്കുന്നത്. പരസ്യ രഹിതമായി 29 രൂപയ്‌ക്ക് ജിയോസിനിമ പ്ലാൻ നല്‍കുമ്ബോള്‍ ഒരു മാസത്തെ മൊബൈല്‍‌ പ്ലാനിന് 149 രൂപയാണ് നെറ്റ്ഫിക്സ് ഈടാക്കുന്നത്. ബേസിക്ക് പ്ലാനിന് 199 രൂപയും സ്റ്റാർ‌ഡേർഡിന് 499 രൂപയും പ്രീമിയത്തിന് 649 രൂപയുമാണ് നെറ്റ്ഫ്ളിക്സ് ആസ്വദിക്കണമെങ്കില്‍ ചെലവാകുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയ്‌ക്ക് 299 രൂപയും ഈടാക്കുന്നു. പ്രതിവർഷം പ്ലാനുകള്‍ മാത്രമാണ് ഡിസ്നി നല്‍‌കുന്നത്. പരസ്യങ്ങളോട് കൂടി 899 രൂപയാണ് സ്റ്റാൻഡേർ‌ഡ് പ്ലാൻ. 1,499 രൂപയാണ് പ്രിമീയം പ്ലാനിന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular