Sunday, June 2, 2024
HomeIndiaമുഖ്യമന്ത്രിക്കസേരയിലേക്ക് ഒഴിവ് ഒന്ന്; ഇഷ്ടം പോലെ അപേക്ഷകര്‍ -ഹിമാചലില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി

മുഖ്യമന്ത്രിക്കസേരയിലേക്ക് ഒഴിവ് ഒന്ന്; ഇഷ്ടം പോലെ അപേക്ഷകര്‍ -ഹിമാചലില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിക്കെതിരെ വിജയം നേടിയെങ്കിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി.

അത് എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരു പ്രശ്നമല്ല താനും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കലാണ് പാര്‍ട്ടിക്കു മുന്നില്‍ ബാലികേറാമലയായി നില്‍ക്കുന്ന പ്രശ്നം. നാലു പേരാണ് നിലവില്‍ മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടിയിറങ്ങിയത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിദര്‍ഭസിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്ങാണ് ഇതില്‍ മുന്‍നിരയിലുള്ളത്.

ലോക്സഭ അംഗമായ പ്രതിഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ലെങ്കിലും പ്രചാരണങ്ങളില്‍ സജീവമായിരുന്നു. തന്റെ ഭര്‍ത്താവിനോടുള്ള വിശ്വസ്തത മൂല്ലമാണ് ആളുകള്‍ കോണ്‍ഗ്രസിന് വോട്ട്ചെയ്തത് എന്നാണ് പ്രതിഭയുടെ അവകാശവാദം. അവരുടെ മകന്‍ വിക്രമാദിത്യ സിങ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.

നേതാക്കളായ സുഖ്‍വീന്ദര്‍ സിങ് സുഖു, മുകേഷ് അഗ്നിഹോത്രി, ഹര്‍ഷ് വര്‍ധന്‍ ചൗഹാന്‍ എന്നിവരാണ് മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമറിയിച്ച മറ്റുള്ളവര്‍. എം.എല്‍.എമാരെ പണംകൊടുത്ത് കൂറുമാറ്റിക്കുന്ന ബി.ജെ.പിയുടെ ഓപറേഷന്‍ താമരയും കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ന് മൂന്ന്മണിയോടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular