Saturday, May 11, 2024
HomeKeralaകുടുംബസമേതം തൃശൂരിലേയ്ക്ക് താമസം മാറ്റി സുരേഷ് ഗോപി!

കുടുംബസമേതം തൃശൂരിലേയ്ക്ക് താമസം മാറ്റി സുരേഷ് ഗോപി!

ലയാളികള്‍ക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങലെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

നടനെമന്നതിനേക്കാളുപരി തികഞ്ഞൊരു രാഷ്ട്രീയക്കാരന്‍ കൂടിയാണ് താരം. ഇപ്പോള്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരിക്കുകയാണ് അദ്ദേഹം. തൃശൂരില്‍ നിന്നുമാണ് അദ്ദേഹം മത്സരിച്ചത്.

എന്നാല്‍ കുടുംബ സമേതം തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹം എങ്ങിനെയാണ് തൃശൂര്‍ വോട്ടിടുന്നതെന്നായിരുന്നു എല്ലാവരുടെയും സംശയം. കുടുംബമായി അതിരാവിലെ തന്നെയാണ് അദ്ദേഹം വോട്ടിടാന്‍ എത്തിയത്. മകള്‍ ഭാഗ്യ, ഗോകുല്‍, മാധവ്, അമ്മ, ഭാര്യ രാധികയെല്ലാവരും ഇവിടെ വോട്ടിടാന്‍ എത്തിയിരുന്നു. ഇതിന് ശേഷം ഇവരുടെ വാര്‍ത്തകള്‍ തന്നെയാണ് എങ്ങും ചര്‍ച്ചാവിഷയം. എങ്ങിനെയാണ് കുടുംബസമേതം തൃശൂരിലേയ്ക്ക് എത്തിയതെന്നായിരുന്നു എല്ലാവരുടെയും സംശയം. ഇതിന് സുരേഷ് ഗോപി തന്നെ മറുപടി പറയുകയും ചെയ്തു.

ഞാന്‍ തൃശൂരില്‍ വാടകവീട് എടുത്തിട്ടുണ്ട്. അതിന്റെ മേല്‍വിലാസത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ തൃശൂരിലാണ് താമസം. അതുകൊണ്ട് തന്നെ എനിക്ക് ഇവിടെ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ട് എന്നുമാണ് അദ്ദേഹം പറയുന്നത്. കൊല്ലം സ്വദേശിയാണ് സുരേഷ് ഗോപി. പിന്നീട് തിരുവനന്തപുരത്ത് വാടക വീട് എടുത്ത് താമസിച്ചപ്പോഴും അവിടെയാണ് വോട്ട് ചെയ്യാനെത്തിയത്.

ഇപ്പോള്‍ തൃശൂരില്‍ താമസിക്കുന്നതിനാല്‍ തൃശൂരിലേയ്ക്ക് ആണ് വോട്ട് ഇടാന്‍ ഇവര്‍ മാറിയത്. മകളെ വിവാഹം കഴിപ്പിച്ച്‌ അയച്ചതും തൃശൂരില്‍ തന്നെയാണ്. നേരത്തെ തൃശൂരില്‍ മത്സരിച്ചതിനാല്‍ ഇവിടെയൊരു വാടക വീടുണ്ട്. ആ വീട്ടിലാണ് ഇപ്പോഴും താമസിക്കുന്നത്. കുടുംബസമേതം എല്ലാവരും എത്തിയപ്പോഴും പ്രേക്ഷകര്‍ തിരഞ്ഞത് അദ്ദേഹത്തിന്റെ ഇളയമകള്‍ ഭവ്‌നിയെയാണ്.

ജോലിത്തിരക്കുകളും മറ്റുമായി താരപുത്രി സ്ഥലത്തില്ലെന്നാണ് വിവരം. എന്നാല്‍ അച്ഛന് എല്ലാവിധ ആശംസകളും നേര്‍ന്നിട്ടുണ്ടെന്നും സുരേഷ് ഗോപി തന്നെ പറയുന്നു. എന്നാല്‍ ഈ വിവരം പുറത്തെത്തിയതോടെ ഇലക്ഷന് വേണ്ടി മാത്രമാകില്ല, എന്തെങ്കിലും മറ്റൊരു കാര്യം കൂടി അദ്ദേഹത്തിന്റെ മനസിലുണ്ടാകുമെന്നാണ് പലരും പറയുന്നത്. ഒന്നും കാണാതെ സുരേഷ് ഗോപി ഇത്തരത്തിലൊരു കാര്യം ചെയ്യില്ലെന്നാണ് ഭൂരിഭക്ഷം അഭിപ്രായവും.

തൃശ്ശൂര്‍ എടുത്താല്‍ ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. ജനങ്ങള്‍ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാര്‍ഥികള്‍ക്കൊപ്പം കിടപിടിച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഒന്നര മാസത്തെ പ്രചാരണത്തിനിടയില്‍ ജനങ്ങളുടെ ജീവിതത്തില്‍ എത്തിപ്പിടിക്കേണ്ട കാര്യങ്ങളും അവരുടെ പ്രശ്‌നങ്ങളും മാത്രമാണ് ചര്‍ച്ചയാക്കിയത്. ഒരു കുത്തിത്തിരിപ്പുകള്‍ക്കും താന്‍ നിന്നിട്ടില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.

ഇഷ്ടപ്പെട്ട ചില സിനിമകള്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ രണ്ടു വര്‍ഷത്തേക്കു തനിക്ക് ഒരൊഴിവു തരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ ഭാരിച്ച ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ആറു മാസം മുന്‍പു വരെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.

മന്ത്രിമാരാകാന്‍ പരിഗണിക്കുന്നതില്‍ അവസാനത്തെ ആളായാല്‍ മതി. എന്നാല്‍, പ്രധാനപ്പെട്ട 5 വകുപ്പുകളുടെ മന്ത്രിമാര്‍ കേരളത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാകണം എന്ന് താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യസഭാ എംപി ആയിരിക്കെ ചെയ്ത കാര്യങ്ങളുടെ പട്ടിക നിങ്ങള്‍ക്കു ലഭിക്കും. സേവനം ചെയ്യാന്‍ മന്ത്രിയാകണമെന്നില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular