Friday, May 3, 2024
HomeIndiaഅരുണാചലിലെ തവാങ്ങില്‍ ഇന്ത്യ - ചൈന സൈനികര്‍ തമ്മിലുളള സംഘര്‍ഷത്തിനു കാരണമെന്ത്

അരുണാചലിലെ തവാങ്ങില്‍ ഇന്ത്യ – ചൈന സൈനികര്‍ തമ്മിലുളള സംഘര്‍ഷത്തിനു കാരണമെന്ത്

രുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഡിസംബര്‍ 9ന് ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

ചൈനീസ് സൈനികര്‍ പ്രദേശത്തെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തവാങ്ങിലെ യാങ്‌സെ പ്രദേശത്ത് 200 ഓളം ചൈനീസ് സൈനികര്‍ നിയന്ത്രണരേഖ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. ഇന്ത്യന്‍ സൈനികര്‍ ചൈനീസ് പട്ടാളത്തിന്റെ ശ്രമത്തെ ശക്തമായി എതിര്‍ത്തുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യന്‍ സൈനികര്‍ പതിവ് പട്രോളിംഗ് നടത്തുമ്ബോഴാണ് സംഭവം നടന്നത്. പട്രോളിംഗ് പ്രദേശത്തെ ചൊല്ലി ചൈനീസ് സൈന്യം തര്‍ക്കം ആരംഭിച്ചതായും ഇന്ത്യന്‍ സൈന്യം ഇതിനെ എതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. “തര്‍ക്കം പിന്നീട് സംഘര്‍ഷത്തിന് കാരണമായി, അത് മണിക്കൂറുകളോളം നീണ്ടുനിന്നു,” ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സൈനികര്‍ക്ക് നിസാര പരിക്കുകള്‍

സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെയും സൈനികര്‍ക്ക് നിസാര പരിക്കേറ്റതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, “ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികരുടെ എണ്ണം വ്യക്തമല്ല. പരിക്കേറ്റ ഇന്ത്യന്‍ സൈനികര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്ന്.” ഒരു ഉദ്യോഗസ്ഥന്‍ ന്യൂസ് 18-നോട് പറഞ്ഞു.

“ഇന്ത്യന്‍ സൈനികര്‍ക്ക് കൈകള്‍ക്കും കാലുകള്‍ക്കും പുറത്തും ചെറിയ പരിക്കുകള്‍ ഏറ്റിട്ടുണ്ട്. കുറച്ചുപേര്‍ക്ക് മുഖത്ത് ചതവുണ്ട്, ഇന്ത്യന്‍ സൈനികരേക്കാള്‍ കൂടുതല്‍ പരിക്കുകള്‍ ചൈനീസ് സൈനികര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇരുവിഭാഗവും ഉടന്‍ തന്നെ പ്രദേശത്ത് നിന്ന് പിരിഞ്ഞു പോയി. തുടര്‍ നടപടിയെന്ന നിലയില്‍, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനുമായി ഞങ്ങളുടെ കമാന്‍ഡര്‍ ചൈനീസ് കമാന്‍ഡറുമായി ഒരു ഫ്ലാഗ് മീറ്റിംഗ് നടത്തി,” ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റിനെ പിടിച്ചുകുലുക്കി ഇന്ത്യ-ചൈന സംഘര്‍ഷം
ഇന്ത്യ – ചൈന സൈനിക ഏറ്റുമുട്ടല്‍ ചൊവ്വാഴ്ച പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കി. അതിര്‍ത്തി പ്രശ്നം നരേന്ദ്ര മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതുമൂലം ചൈനയുടെ ധൈര്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

“വീണ്ടും ഇന്ത്യന്‍ സൈനികരെ ചൈനക്കാര്‍ പ്രകോപിപ്പിച്ചു. നമ്മുടെ ജവാന്‍മാര്‍ മികച്ച രീതിയില്‍ പോരാടി, അവരില്‍ ചിലര്‍ക്ക് പരിക്കേറ്റു” കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

“ദേശീയ സുരക്ഷയുടെ കാര്യത്തില്‍ നാം ഒറ്റക്കെട്ടാണ്. അത് രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ 2020 ഏപ്രില്‍ മുതല്‍ അതിര്‍ത്തിയിലെ ചൈനീസ് അതിക്രമങ്ങളെക്കുറിച്ചും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മോദി സര്‍ക്കാര്‍ സത്യസന്ധത പുലര്‍ത്തണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേട്ടു. എന്നാല്‍ ചൈനീസ് സേനയ്ക്ക് കൂടുതല്‍ പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും അനങ്ങില്ല. സംഭവം അപലപനീയമാണ്” അരുണാചല്‍ ഈസ്റ്റില്‍ നിന്നുള്ള ബിജെപി എം.പി തപിര്‍ ഗാവോ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular