Saturday, May 4, 2024
HomeUSAയുഎസ് കോവിഡ് കേസുകളിൽ ഒരാഴ്ച 50 ശതമാനത്തോളം വർധനയുണ്ടായി

യുഎസ് കോവിഡ് കേസുകളിൽ ഒരാഴ്ച 50 ശതമാനത്തോളം വർധനയുണ്ടായി

യുഎസിൽ ഡിസംബർ 7 നു അവസാനിച്ച വാരത്തിൽ അതിന്റെ മുൻപുള്ള ആഴ്ചയെ അപേക്ഷിച്ചു കോവിഡ് കേസുകളിൽ 50 ശതമാനത്തോളം വർധന ഉണ്ടായെന്നു സി ഡി സിയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ശൈത്യ കാലം എത്തിയതോടെ ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു. മരണ സംഖ്യ കൂടി.

ഡിസംബർ 7 നു അവസാനിച്ച ആഴ്ചയിൽ ദിവസേന ശരാശരി 65,569 കേസുകളാണ് യുഎസിൽ ഉണ്ടായതെന്നു സി ഡി സി തിങ്കളാഴ്ച പറഞ്ഞു. അതിന്റെ മുൻപത്തെ ആഴ്ചയേക്കാൾ 49.6% വർധന. എന്നാൽ വീടുകളിൽ പരിശോധനകൾ വ്യാപകമായി നടക്കുന്നത് സി ഡി സിയുടെ കണക്കിൽ വരില്ല എന്നതു കൊണ്ട് യഥാർത്ഥ എണ്ണം ഇതിനേക്കാൾ എത്രയോ മേലെയാണെന്നു വിദഗ്‌ധർ പറയുന്നു.

അതേ വാരത്തിൽ തന്നെ കോവിഡ് ബാധിച്ചു ശരാശരി 4,800 പേരെ ദിവസേന ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതിന് മുൻപുള്ള ആഴ്ചയേക്കാൾ 13.8% വർധന. മരണ സംഖ്യ ആവട്ടെ ആഴ്ചയിൽ 420 എത്തി — അതിന്റെ മുൻ വാരത്തെക്കാൾ 61.7% കൂടുതൽ.

ശ്വാസകോശ രോഗം ബാധിച്ചു നിരവധി പേർ എത്തുന്നതു കൊണ്ട് ആശുപത്രികൾക്കു ഭാരമേറി.

ശൈത്യ കാലമായതോടെ അടച്ചിട്ട മുറികളിലെ ആൾക്കൂട്ടം വർധിച്ചു. ഒഴിവുകാല യാത്രകളും.

Covid cases surge by nearly 50% in week ending Dec 7

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular