Saturday, May 18, 2024
HomeIndiaലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍

ദുബൈ: ജീവിച്ചിരിക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി അഫ്ഷിന്‍ ഇസ്മായില്‍ ഗാദര്‍സാദ്.

വെറും 65.24 സെന്‍റീമീറ്റര്‍ (2 അടി 1.68 ഇഞ്ച്) മാത്രമാണ് ഈ 20 വയസുകാരന്‍റെ ഉയരം. ഇറാന്‍ സ്വദേശിയായ അഫ്ഷിന്‍ റെക്കോഡ് സ്ഥാപിക്കാനാണ് ദുബൈയിലെത്തിയത്.

ഇവിടെ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് എഡിറ്റര്‍ ഇന്‍റ ചീഫ് ക്രെയ്ഗ് ഗ്ലന്‍ഡേയാണ് പുതിയ റെക്കോഡുകാരനെ പ്രഖ്യാപിച്ചത്. പിതാവ് ഇസ്മായിലിനും മാതാവ് ഖാത്തൂനുമൊപ്പമാണ് അഫ്ഷിന്‍ ദുബൈയില്‍ എത്തിയത്. 70.21 സെന്‍റീമീറ്റര്‍ ഉയരമുള്ള കൊളംബിയക്കാരന്‍ എഡ്വേഡ് നിനോ ഹെര്‍ണാണ്ടസിന്‍റെ റെക്കോഡാണ് അഫ്ഷിന്‍ മറികടന്നത്.

രണ്ടോ മൂന്നോ വയസുള്ള കുട്ടിയുടെ വസ്ത്രങ്ങള്‍ അഫ്ഷിന് പാകമാണ്. ഖുര്‍ദിഷും പേര്‍ഷ്യന്‍ ഭാഷയും മാത്രമാണ് അവന് വഴങ്ങുന്നത്. പ്രസവത്തോടെ തന്നെ ഇവരുടെ രണ്ട് മക്കള്‍ മരിച്ചിരുന്നു. അഫ്ഷിന്‍ ജനിച്ചപ്പോള്‍ 700 ഗ്രാം മാത്രമായിരുന്നു ഭാരം. അതുകൊണ്ട് തന്നെ, നിരവധി ജനിതക വൈകല്യങ്ങള്‍ അവരുണ്ടായിരുന്നു. അഫ്ഷിനെ പോലെ തന്നെ ഉയരം കുറഞ്ഞവര്‍ കുടുംബത്തില്‍ വേറെയുമുണ്ട്. സാധാരണ തൊഴിലാളിയാണ് പിതാവ് ഇസ്മായില്‍.

അഫ്ഷിന്‍റെ ചികിത്സ ചെലവ് താങ്ങാനുള്ള സാമ്ബത്തിക ശേഷി ഈ കുടുംബത്തിനില്ല. അഫ്ഷിന്‍റെ ദൈനം ദിന കാര്യങ്ങള്‍ക്ക് മാതാപിതാക്കളിലൊരാളുടെ സഹായം എപ്പോഴും വേണ്ടി വരുന്നു. പുറത്തിറങ്ങുമ്ബോഴും രണ്ടില്‍ ഒരാള്‍ ഒപ്പമുണ്ടാവും. സ്കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ സുഹൃത്ത് ഫോണ്‍ സമ്മാനിച്ചെങ്കിലും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അഫ്ഷിന്‍ പറയുന്നു.

ഒരുപാട് സമയം ഫോണ്‍ കൈയില്‍ പിടിക്കാനോ നടക്കാനോ കഴിയില്ല. മാതാപിതാക്കളെ സഹായിക്കുക എന്നതാണ് അവന്‍റെ ഏറ്റവും വലിയ സ്വപ്നം. ഈ ലോകറെക്കോഡ് ഏതെങ്കിലും വിധത്തില്‍ അതിന് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് അഫ്ഷിന്‍.

ലോകകപ്പിലും അഫ്ഷിന് ഇഷ്ടതാരങ്ങളും ടീമുമുണ്ട്. ഇഷ്ട താരം മെസ്സിയും ക്രിസ്റ്റ്യാനോയുമാണെങ്കിലും ഈ ലോകകപ്പ് ജയിക്കാന്‍ സാധ്യത ഫ്രാന്‍സാണെന്ന് അവന്‍ പറയുന്നു. മുന്‍ ഇറാനിയന്‍ നായകന്‍ അലി ദായിയും അഫ്ഷിന്‍റെ ഇഷ്ടതാരമാണ്.

മുന്‍ റെക്കോഡുകള്‍:

2010 ഏപ്രിലിലാണ് 70.21 സെന്‍റീമീറ്ററുള്ള എഡ്വേഡ് നിനോ ഹെര്‍ണാണ്ടസ് ലോകറെക്കോഡിട്ടത്. എന്നാല്‍, ഒക്ടോബറില്‍ നേപ്പാളിലെ ഖഗേന്ദ്ര ഥാപ്പ (67.08 സെന്‍റീമീറ്റര്‍) ഈ റെക്കോഡ് മറികടന്നു. 2011ല്‍ ഫിലിപ്പെന്‍സിന്‍റെ ജൂണ്‍റി ബാലാവിങ് (59.93) പുതിയ റെക്കോഡിട്ടു. 2012ല്‍ നേപ്പാളിലെ ചന്ദ ബഹ്ദൂര്‍ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി.

54.6 സെന്‍റീമീറ്ററുള്ള ബഹദൂറായിരുന്നു ലോകത്ത് ജീവിച്ചിരുന്നവരില്‍ ഏറ്റവും ചെറിയ മനുഷ്യന്‍. എന്നാല്‍, 2015ല്‍ അദ്ദേഹം മരണപ്പെട്ടു. ഇതിന് പിന്നാലെ താപ മഗറും ബാലാവിങും മരിച്ചതോടെ റെക്കോഡ് വീണ്ടും നിനോ ഹെര്‍ണാണ്ടസിലെത്തി. ഈ റെക്കോഡാണ് ഇപ്പോള്‍ അഫ്ഷിന്‍ തകര്‍ത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular