Saturday, May 18, 2024
HomeKeralaപൂജപ്പുര ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പൂജപ്പുര ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ∙ പേരൂര്‍ക്കട വഴയിലയില്‍ വീട്ടമ്മയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പത്തനാപുരം സ്വദേശി രാജേഷാണു (49) മരിച്ചത്. ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച്‌ ജയിലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ പറഞ്ഞത്.

സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജയില്‍ അധികൃതരോടു റിപ്പോര്‍ട്ട് തേടി. സുരക്ഷാവീഴ്ചയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജേഷ് ഇന്നലെ പുലര്‍ച്ചെയോടെ ശുചിമുറിയിലേക്കു പോയ ശേഷം തിരിച്ചുവരാത്തതിനെ തുടര്‍ന്നു നടന്ന തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ മാസം 15ന് വഴയിലയില്‍ നടുറോഡില്‍ വച്ച്‌ പങ്കാളിയായ നന്ദിയോട് വയറ്റടി തടത്തരികത്ത് എസ്.സിന്ധുവിനെ (49) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular