Sunday, May 5, 2024
HomeIndiaലോകകപ്പ് വിജയം ആഘോഷിക്കാന്‍ വെടിവയ്പ്; 50കാരി വെടിയുണ്ടയേറ്റ് മരിച്ചു; അന്വേഷണം

ലോകകപ്പ് വിജയം ആഘോഷിക്കാന്‍ വെടിവയ്പ്; 50കാരി വെടിയുണ്ടയേറ്റ് മരിച്ചു; അന്വേഷണം

ഇംഫാല്‍: ലോകകപ്പ് വിജയാഘോഷത്തിനിടെ അജ്ഞാതരുടെ വെടിയേറ്റ് 50കാരി മരിച്ചു. മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സിങ്ജമേയ് ജില്ലയില്‍ രാത്രി പതിനൊന്നരയോടെയാണ് സംഭവം

ഫ്രാന്‍സിനെതിരെ വിജയിച്ച്‌ അര്‍ജന്റീന ലോകകിരീടം നേടിയതോടെ ആവേശഭരിതമായ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. വെടിക്കെട്ടുകളുടെയും വെടിയൊച്ചകളുടെയും ശബ്ദം കേട്ടിരുന്നതായി മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞു.

വീടിന്റെ ഒന്നാം നിലയില്‍ രണ്ട് ബുള്ളറ്റ് ദ്വാരങ്ങള്‍ കണ്ടതായും പൊലീസ് പറഞ്ഞു. ഒരുബുള്ളറ്റ് യുവതിയുടെ പുറക് വശത്ത് കൊണ്ടപ്പോള്‍ മറ്റൊന്ന് വീടിന്റെ ജിഐ ഷീറ്റിന് മുകളിലൂടെ കടന്നുപോയതായും പൊലിസ് പറഞ്ഞു

വെടിയുതിര്‍ത്തത് ഏത് ദിശയില്‍ നിന്നാണെന്ന് കണ്ടെത്താന്‍ പൊലീസും ഫോറന്‍സിക് സംഘവും അന്വേഷണം ആരംഭിച്ചു. അതേസമയം. കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ അന്ത്യകര്‍മ്മം നടത്തില്ലെന്ന് സ്ത്രീയുടെ ബന്ധുക്കള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular