Saturday, May 18, 2024
HomeIndiaകൊവിഡ് നിര്‍ദേശങ്ങള്‍ തള്ളി; ഭാരത്‌ ജോഡോ യാത്രയ്ക്ക് ഹരിയാനയില്‍ തുടക്കം

കൊവിഡ് നിര്‍ദേശങ്ങള്‍ തള്ളി; ഭാരത്‌ ജോഡോ യാത്രയ്ക്ക് ഹരിയാനയില്‍ തുടക്കം

ല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കൊവിഡ് നിര്‍ദേശങ്ങള്‍ തള്ളി കോണ്‍ഗ്രസിന്റെ ഭാരത്‌ ജോഡോ യാത്ര. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെ ഇന്നത്തെ യാത്രയ്‌ക്ക് ഹരിയാനയില്‍ തുടക്കമായി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്തയക്കുകയും ചെയ്തു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്‌സിന്‍ എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റി വയ്ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഭാരത് ജോഡോ യാത്രയോട് ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും എതിര്‍പ്പാണെന്നും ഗുജറാത്തില്‍ പ്രധാനമന്ത്രി നടത്തിയ റാലിയില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ഭാരത് ജോഡോ യാത്രക്കെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാന‍്‍‍ കോണ്‍ഗ്രസ് തീരുമാനം. ഇന്ന് പാര്‍ലമെന്റിലും വിഷയം ഉന്നയിച്ച്‌ എംപിമാര്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഭാരത് ജോഡോ യാത്ര ഡല്‍ഹിയിലേക്ക് കടക്കാനിരിക്കെയാണ് വിവാദം ശക്തമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular