Sunday, May 12, 2024
HomeIndia'യുവതിയെ വീട്ടില്‍ കയറി 51 തവണ കുത്തി, വാ പൊത്തിപ്പിടിച്ചു': യുവാവിന്റെ ക്രൂരത നിസാര കാരണത്തിന്,...

‘യുവതിയെ വീട്ടില്‍ കയറി 51 തവണ കുത്തി, വാ പൊത്തിപ്പിടിച്ചു’: യുവാവിന്റെ ക്രൂരത നിസാര കാരണത്തിന്, ഞെട്ടല്‍

കോര്‍ബ: തന്നോട് സംസാരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ 20 കാരിയായ യുവതിയെ ഒരാള്‍ 51 തവണ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ കുത്തി കൊലപ്പെടുത്തി.

സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡിന്റെ (എസ്‌ഇസിഎല്‍) പമ്ബ് ഹൗസ് കോളനിയില്‍ ഡിസംബര്‍ 24 നാണ് സംഭവം നടന്നത്. പ്രതി എത്തുമ്ബോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നുവെന്ന് സിറ്റി പോലീസ് സൂപ്രണ്ട് (കോര്‍ബ) വിശ്വദീപക് ത്രിപാഠി പറഞ്ഞു.

അവളുടെ നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാനായി തലയണ കൊണ്ട് പ്രതി അവളുടെ വായ പൊത്തിപ്പിടിച്ച്‌ 51 തവണ സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു. ശേഷം ഇവിടെ നിന്നും കടന്നു കളഞ്ഞു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സഹോദരന്‍ പെണ്‍കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജഷ്പൂര്‍ ജില്ലയില്‍ നിന്നുള്ള പ്രതി മൂന്ന് വര്‍ഷം മുമ്ബ് ഒരു പാസഞ്ചര്‍ ബസില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ ബസില്‍ തന്നെയായിരുന്നു പെണ്‍കുട്ടിയും യാത്ര ചെയ്തിരുന്നത്. പ്രതി പിന്നീട് ജോലിക്കായി ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോകുകയും ഇരുവരും തമ്മില്‍ പിന്നീട് കാണാന്‍ അവസരം ഉണ്ടാകാതിരിക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കാര്യമാക്കിയില്ല. താന്‍ വിളിക്കുമ്ബോള്‍ ഫോണ്‍ എടുത്തില്ലെന്ന കാരണത്താലാണ് യുവാവ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular