Friday, May 3, 2024
HomeIndiaലൈംഗികാതിക്രമം നടന്നിട്ടില്ല, അഞ്ജലിയുടെ മരണകാരണം പരിക്കുകള്‍; കാറിനടിയില്‍ വലിച്ചിഴച്ചത് 13 കിലോമീറ്ററോളം

ലൈംഗികാതിക്രമം നടന്നിട്ടില്ല, അഞ്ജലിയുടെ മരണകാരണം പരിക്കുകള്‍; കാറിനടിയില്‍ വലിച്ചിഴച്ചത് 13 കിലോമീറ്ററോളം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പതിമൂന്ന് കിലോമീറ്ററോളം കാറിനടിയില്‍വലിച്ചിഴയ്ക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയ ഡല്‍ഹി സ്വദേശി അഞ്ജലി സിങ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് പോലീസ്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘമാണ് മൃതദേഹപരിശോധന നടത്തിയത്.
റിപ്പോര്‍ട്ട് ചൊവ്വാഴ്ച പോലീസിന് കൈമാറി. യുവതിയുടെ സ്വാബ് സാംപിളുകളും ജീന്‍സിന്റെ കഷണങ്ങളും തുടര്‍പരിശോധനകള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്.
വാഹനാപകടവും തുടര്‍ന്ന് റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതും സാരമായ പരിക്കുകള്‍ ഉണ്ടാക്കിയതായും യുവതി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും അന്തിമ റിപ്പോര്‍ട്ട് അധികം വൈകാതെ ലഭിക്കുമെന്നും സ്‌പെഷ്യല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ മാധ്യമങ്ങളോട് പ്രതികരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular