Friday, May 3, 2024
HomeKeralaകൊല്ലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചു

കൊല്ലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചു

കൊല്ലം: വീണ്ടും സിഐടിയു ഗുണ്ടായിസം.
കൊല്ലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചു.
കൊല്ലം നിലമേലിലാണ് സംഭവം നടന്നത്.
യൂണിയന്‍ കോര്‍പ് സൂപ്പര്‍ മാര്‍ട്ട് ഉടമ ഷാനുവാണ് മര്‍ദ്ദനത്തിനിരയായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.
സിഐടിയു പ്രവര്‍ത്തകരില്‍ ഒരാള്‍ മദ്യപിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റിലെത്തി ഷാനുവുമായി തര്‍ക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നുവെന്നും ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു.
മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായും പതിമൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular