Saturday, May 4, 2024
HomeIndiaഐ.ഐ.ടി ഗവേഷക വിദ്യാര്‍ഥി കാര്‍ തട്ടി മരിച്ചു; ഒരാള്‍ക്ക് പരിക്ക്

ഐ.ഐ.ടി ഗവേഷക വിദ്യാര്‍ഥി കാര്‍ തട്ടി മരിച്ചു; ഒരാള്‍ക്ക് പരിക്ക്

ല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് (ഐ.ഐ.ടി) സമീപം ഇന്നലെ രാത്രി കാര്‍ ഇടിച്ച്‌ ഗവേഷക വിദ്യാര്‍ഥി മരിച്ചു.

ഒരാള്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അഷ്റഫ് നവാസ് ഖാന്‍, അങ്കുര്‍ ശുഖ്ല എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും ഐ.ഐ.ടിയില്‍ പി.എച്ച്‌.ഡി ചെയ്യുകയായിരുന്നു.

രാത്രി ഭക്ഷണം കഴിച്ച്‌ ക്യാമ്ബസിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

വഴിയാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഷ്‌റഫ് അവിടെ എത്തുമ്ബോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്കുറിന് പൊട്ടലുണ്ട്. ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തി. ഡ്രൈവറെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഡ്രൈവറെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular