Wednesday, May 8, 2024
HomeKeralaഭാര്യവീട്ടിലെത്തിയ യുവാവിനെ തലയ്ക്കടിച്ച്‌ കൊന്നു; ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍

ഭാര്യവീട്ടിലെത്തിയ യുവാവിനെ തലയ്ക്കടിച്ച്‌ കൊന്നു; ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍

ഭാര്യവീട്ടുകാരുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
എളങ്കുന്നപ്പുഴ സ്വദേശി ബിബിന്‍ ബാബു (39) ആണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട ബിബിന്‍ ബാബുവിന്റെ ഭാര്യ വിനി മോള്‍, ഭാര്യ സഹോദരന്‍ വിഷ്ണു (28), ഭാര്യ പിതാവ് സതീശന്‍ (60) എന്നിവരെയാണ് ഞാറക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബിബിനുമായി വഴക്കിട്ട് ഒരാഴ്ചയായി എളങ്കുന്നപ്പുഴയിലുള്ള സ്വന്തം വീട്ടിലായിരുന്നു ഭാര്യ വിനിമോള്‍. ഇന്നലെ ഉച്ചയോടെ ബിബിന്‍ ഭാര്യ വീട്ടില്‍ എത്തിയിരുന്നു.
തുടര്‍ന്ന് വിനിമോളുമായി വാക്കുതര്‍ക്കമുണ്ടാവുകയും പിന്നാലെ ഭാര്യ വിനിമോള്‍, സഹോദരന്‍ വിഷ്ണു, അച്ഛന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് ബിബിനെ മര്‍ദിക്കുകയായിരുന്നു.
കമ്ബി വടി കൊണ്ട് തലക്കും ശരീര ഭാഗങ്ങളിലും മാരകമായി അടിയേറ്റ ബിബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular