Sunday, May 19, 2024
HomeIndiaഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി; സ്പ്രിന്റര്‍ ദ്യുതി ചന്ദിന് സസ്‌പെന്‍ഷന്‍

ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി; സ്പ്രിന്റര്‍ ദ്യുതി ചന്ദിന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി| വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സി(വാഡ)യുടെ പരിശോധനയില്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

ദ്യുതി ചന്ദിനെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എ.എഫ്.ഐ) താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവാണ് ദ്യുതി. തല്‍ക്കാലികമായാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെങ്കിലും നീണ്ട വിലക്കാണ് ദ്യുതിയെ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ്യുതിയുടെ മൂത്ര സാമ്ബിള്‍ പരിശോധനയിലാണ് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. എ സാമ്ബിള്‍ പരിശോധനയിലാണ് ദ്യുതി പൊസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ദ്യുതി അപ്പീല്‍ കൊടുക്കുകയാണെങ്കില്‍ ബി സാമ്ബിള്‍ കൂടി പരിശോധിച്ചശേഷം വിലക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2018ലെ ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയ ദ്യുതി ഈ വര്‍ഷം നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള ദ്യുതി ലോകവേദിയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ്. സംഭവത്തെക്കുറിച്ച്‌ തനിക്കൊന്നുമറിയില്ല, നിരോധിത മരുന്ന് ഉപയോഗിച്ചതായി യാതൊരു അറിയിപ്പും ഇതുവരെ ആരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും ദ്യുതി പ്രതികരിച്ചു. എവിടെയാണ് പരിശോധനകള്‍ നടന്നതെന്നോ എപ്പോള്‍ എടുത്ത സാമ്ബിളുകളാണെന്നോ അറിയാതെ കൂടുതലൊന്നും പ്രതികരിക്കാന്‍ കഴിയില്ലെന്നും ദ്യുതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular