Tuesday, May 7, 2024
HomeIndiaത്രിപുരയില്‍ ഫെബ്രുവരി 16നും മേഘാലയയിലും, നാഗാലാന്‍ഡിലും ഫെബ്രുവരി 27നും വോട്ടെടുപ്പ്

ത്രിപുരയില്‍ ഫെബ്രുവരി 16നും മേഘാലയയിലും, നാഗാലാന്‍ഡിലും ഫെബ്രുവരി 27നും വോട്ടെടുപ്പ്

ന്യൂഡല്‍ഹി |വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

ത്രിപുരയില്‍ അടുത്തമാസം 16നും മേഘാലയയിലും നാഗാലാന്‍ഡിലും അടുത്തമാസം 27നുമാണ് വോട്ടെടുപ്പ്.

മൂന്ന് സംസ്ഥാനങ്ങളിലും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിക്കും. ഇതില്‍ 31.47 ലക്ഷം പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 97,000 പേര്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 31,700 പേര ഭിന്നശേഷിക്കാരുമാണ്. കന്നി വോട്ടര്‍മാരുടെ എണ്ണം 1.76 ലക്ഷം.

നാഗാലാന്‍ഡില്‍ 2315 പോളിംഗ് സ്റ്റേഷനുകളും മേഘാലയയില്‍ 3482 പോളിംഗ് സ്റ്റേഷനുകളും ത്രിപുരയില്‍ 3,328 പോളിംഗ് സ്റ്റേഷനുകളും ഉണ്ടാകും. 371 പോളിംഗ് സ്റ്റേഷനുകള്‍ സ്ത്രീകളുടെ നിയന്ത്രണത്തിലാകും പ്രവര്‍ത്തിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular