Thursday, May 9, 2024
HomeIndiaഭാരത് ജോഡോ മുതല്‍ ബിജെപി ചലോ വരെ: മന്‍പ്രീത് സിംഗ് ബിജെപിയില്‍

ഭാരത് ജോഡോ മുതല്‍ ബിജെപി ചലോ വരെ: മന്‍പ്രീത് സിംഗ് ബിജെപിയില്‍

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ മന്‍പ്രീത് സിംഗ് പാര്‍ട്ടി വിട്ട് ബിജെപിയില്‍.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഇന്നലെ പഞ്ചാബ് കടന്ന് ബുധനാഴ്ച രാവിലെ ഹിമാചല്‍ പ്രദേശില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം.

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് അഭിസംബോധന ചെയ്ത കത്തില്‍ മന്‍പ്രീത് ബാദല്‍, ഡല്‍ഹിയിലെ ഒരു കൂട്ടം പേര്‍ പഞ്ചാബില്‍ കാര്യങ്ങള്‍ നടത്തുന്നുണ്ടെന്നും അത് വിഭാഗീയത വര്‍ദ്ധിപ്പിക്കുകയേയുള്ളൂവെന്നും കുറ്റപ്പെടുത്തി.. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തിയായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular