Friday, April 26, 2024
HomeUSAടൈർ നിക്കോൾസിനു കുടുംബവും സമൂഹവും ചേർന്നു കണ്ണീരോടെ വിട നൽകി

ടൈർ നിക്കോൾസിനു കുടുംബവും സമൂഹവും ചേർന്നു കണ്ണീരോടെ വിട നൽകി

ടെനസിയിലെ മെംഫിസിൽ പോലീസ് മർദനമേറ്റു മരിച്ച കറുത്ത വർഗക്കാരൻ ടൈർ നിക്കോൾസിനു കുടുംബവും സമൂഹവും ചേർന്നു വികാരനിർഭരമായി വിട ചൊല്ലി. ആഫ്രിക്കൻ-ഇന്ത്യൻ-അമേരിക്കനായ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പങ്കെടുത്ത സംസ്കാര ചടങ്ങിൽ പോലീസ് അതിക്രമങ്ങൾക്കെതിരായ വിമർശനം ഉയർന്നു.

ജനുവരി 7 നു ഗതാഗത ചട്ടം ലംഘിച്ചു എന്ന കുറ്റം ആരോപിച്ചാണ് പോലീസ് നിക്കോൾസിനെ (29) തടഞ്ഞു നിർത്തിയത്. അതിക്രൂരമായ മർദനമേറ്റു ആശുപത്രിയിലായ യുവാവ് മൂന്നാം ദിവസം മരിച്ചു. ഭീകരമായ മർദ്ദനത്തിന്റെ വീഡിയോ പുറത്തു വിട്ട പോലീസ് വകുപ്പ് നാലു പൊലീസുകാരെ പിരിച്ചു വിടുകയും ചെയ്തു.

ബുധനാഴ്ച സംസ്കാരത്തിന് എത്തിയ ഹാരിസ് യുവാവിന്റെ ‘അമ്മ റൗ വോൺ വെൽസിനെ കെട്ടിപ്പുണർന്നു. “അമേരിക്ക നിങ്ങളുടെ കൂടെ വിലപിക്കുന്നു,” അവർ പറഞ്ഞു. “നിങ്ങൾ കാത്തുസൂക്ഷിക്കുന്ന അന്തസും കരുത്തും ധീരതയും അസാമാന്യമാണ്‌.”

ഹാരിസ് തുടർന്നു: “ലോകത്തുള്ള അമ്മമാരേ, നിങ്ങളുടെ കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവർ സുരക്ഷിതരായിരിക്കണേ എന്ന് ദൈവത്തോട് പ്രാർഥിക്കുക. ഇന്ന് നമ്മുടെ കൂടെ ഉണ്ടായിരിക്കേണ്ട ഒരു ചെറുപ്പക്കാരന്റെ ജീവനാണ് അപഹരിക്കപ്പെട്ടത്.

“ജീവൻ കാക്കേണ്ടവരുടെ കൈകൾ കൊണ്ട് തന്നെയാണ് ആ ജീവൻ അപഹരിക്കപ്പെട്ടത്.” ജോർജ്‌ ഫ്ലോയ്ഡ് ആക്ട് പാസാക്കാൻ അവർ കോൺഗ്രസിനോട് അപേക്ഷിച്ചു.

നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ വിശ്രമം ഇല്ലെന്നു അനുസ്മരണ പ്രസംഗത്തിൽ സിവിൽ റൈറ്സ് നേതാവ് അൽ ഷാർപ്റ്റൺ പറഞ്ഞു. ഡോക്ടർ മാർട്ടിൻ ലൂഥർ കിംഗ് വധിക്കപ്പെട്ട അതേ ദിവസമാണ് നിക്കോൾസും കൊല്ലപ്പെട്ടത്. കറുത്ത വർഗ്ഗക്കാരായ പോലീസുകാർ സ്വന്തം സഹോദരനെയാണ് കൊന്നത്.

“നിക്കോൾസിന്റെ അമ്മയേക്കാൾ അന്തസും കരുത്തും കാട്ടിയിട്ടുള്ള സ്ത്രീകളെ ഞാൻ കണ്ടിട്ടില്ല,” അദ്ദേഹം പറഞ്ഞു.

“എന്റെ മകൻ സുന്ദരനായ മനുഷ്യനായിരുന്നു,” ‘അമ്മ വെൽസ് കണ്ണീരോടെ ഓർമിച്ചു.

മിനസോട്ടയിൽ കറുത്ത വർഗക്കാരൻ ജോർജ് ഫ്ളോയ്ഡിനെ പോലീസ് കൊല ചെയ്തു മൂന്നു വർഷം കഴിഞ്ഞാണ് ഈ കൊലപാതകം ഉണ്ടാവുന്നത്.

Harris appeals for Floyd Act as she attends Nichols funeral

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular