Saturday, May 4, 2024
HomeIndiaവോട്ടുയന്ത്രത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് അധികൃതര്‍

വോട്ടുയന്ത്രത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: വോട്ടുയന്ത്രത്തിന്റെയും വിവിപാറ്റ് യന്ത്രത്തിന്റെയും ഘടകങ്ങളുടെ നിർമാതാക്കള്‍ ആരെന്ന് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താതെ ഇലക്‌ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡും.

വിവരാവകാശ നിയമത്തിലെ വകുപ്പ് 8(1)(ഡി) പ്രകാരം സ്വകാര്യത നിലനിർത്തേണ്ടതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് മറുപടി. വോട്ടുയന്ത്രത്തിന്റെയും വിവിപാറ്റ് യന്ത്രത്തിന്റെയും വിവിധ ഘടകങ്ങളുടെ നിർമാതാക്കളുടെയും വിതരണക്കാരുടെയും വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് വെങ്കിടേഷ് നായക് നല്‍കിയ വിവരാവകാശ അപേക്ഷക്കാണ് മറുപടി നല്‍കിയത്. ഇലക്‌ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡും ഒരേ മറുപടിയാണ് നല്‍കിയത്. പർച്ചേസ് ഓർഡറുകളുടെ പകർപ്പും കൈമാറിയില്ല. പർച്ചേസ് ഓർഡറുകളുടെ വിവരങ്ങള്‍ വിലപ്പെട്ടതാണെന്നും മറുപടിയില്‍ പറയുന്നു.

വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(ഡി) പ്രകാരം വ്യാപാര രഹസ്യങ്ങള്‍ അല്ലെങ്കില്‍ ബൗദ്ധിക സ്വത്ത് എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ഇളവുണ്ട്. നൂറുകോടിയോളമുള്ള വോട്ടർമാരുടെ വിവരങ്ങള്‍ തേടിയപ്പോള്‍ ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് പരാതിക്കാരനായ വെങ്കടേഷ് നായക് ചോദിച്ചു. വിവരാവകാശ ഓണ്‍ലൈൻ പോർട്ടലില്‍ മറുപടിയുടെ ഒപ്പിട്ട കോപ്പിപോലും ഇലക്‌ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ അപ്ലോഡ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular