Sunday, May 19, 2024
HomeIndiaഅദാനിയെ വളര്‍ത്തിയത് മോഡി : ഗുജറാത്തിലെയും കേന്ദ്രത്തിലെയും ഭരണം കൊണ്ട് അദാനി 609 ല്‍ നിന്നും...

അദാനിയെ വളര്‍ത്തിയത് മോഡി : ഗുജറാത്തിലെയും കേന്ദ്രത്തിലെയും ഭരണം കൊണ്ട് അദാനി 609 ല്‍ നിന്നും രണ്ടാം റാങ്കിലേക്ക് എത്തി

ന്യൂഡല്‍ഹി : അദാനി വിഷയം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും ബിജെപിയ്ക്കും എതിരേ രൂക്ഷ ആരോപണങ്ങളുമായി രാഹുല്‍ഗാന്ധി.

അദാനിയ്ക്ക് വലിയ വളര്‍ച്ച സാധ്യമായത് മോഡിയുടെ ഗുജറാത്തിലെയും കേന്ദ്രത്തിലെയും ഭരണകാലത്താണെന്നും ഈ സമയത്ത് അദാനിയുടെ സമ്ബത്ത് രണ്ടുമടങ്ങായി വര്‍ദ്ധിച്ചതായും രാഹുല്‍ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു.

2014-2022 കാലത്ത് അദാനിയുടെ ആസ്‌തി 800 കോടി ഡോളറില്‍ നിന്ന് 14,000 കോടി ഡോളറായി കൂടി. പ്രധാനമന്ത്രി മോഡിയുമായി അദാനിയ്ക്ക് എന്താണ് ബന്ധമെന്നും ചോദിച്ചു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദാനി വിശ്വസ്തനായതെന്നും 2014ല്‍ പ്രധാനമന്ത്രിയായ ശേഷമാണ് അദാനി ബിസിനസ് റാങ്കിംഗില്‍ 609ല്‍ നിന്ന് രണ്ടിലേക്കെത്തിയതെന്നും പറഞ്ഞു.

ഭാരത് ജോഡോ യാത്രയിലുടനീളം അദാനിയുടെ പേരാണ് കേട്ടതെന്ന് രാഹുല്‍ പറഞ്ഞു. കാശ്‌മീരിലെ ആപ്പിള്‍ മുതല്‍ രാജ്യത്തെ തുറമുഖങ്ങളിലും റോഡുകളിലുമെല്ലാം അദാനിയുടെ പേരുണ്ട്. ആരോപണത്തിനൊപ്പം മോഡി അദാനിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും സഭയില്‍ പ്രദര്‍ശിപ്പിച്ചു. ഇതേ തുടര്‍ന്ന് ബിജെപി രാഹുലിന് എതിരേ രംഗത്ത് വന്നു. പ്രധാനമന്ത്രി സഭയില്‍ ഇല്ലായിരുന്നു.

മുന്‍ പരിചയമില്ലാത്തവര്‍ വിമാനത്താവള വികസനത്തില്‍ പങ്കാളികളാകരുതെന്ന നിയമം അദാനിക്കു വേണ്ടി തിരുത്തി ആറ് വിമാനത്താവളങ്ങള്‍ നല്‍കി. മുംബയ് വിമാനത്താവളം കൈകാര്യം ചെയ്‌തിരുന്ന ജി.വി.കെ ഗ്രൂപ്പിനെ അദാനിക്കു വേണ്ടി സി.ബി.ഐയെയും ഇഡിയെയും ഉപയോഗിച്ച്‌ പുറത്താക്കി. സ്‌നൈപ്പര്‍ അടക്കം ചെറിയ തോക്കുകള്‍ നിര്‍മ്മിക്കുന്നത് അദാനിയാണ്. അദാനിയ്ക്ക് മോഡി ഇസ്രായേലില്‍ പോയി കരാറുണ്ടാക്കി.

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശങ്ങള്‍ രാജ്യത്തിനല്ല അദാനിയ്ക്കാണ് പ്രയോജനപ്പെട്ടതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്ക് 100 കോടി ഡോളര്‍ എസ്.ബി.ഐ വായ്പ നല്‍കിയത് മോഡി ഓസ്ട്രേലിയയില്‍ പോയതിന് പിന്നാലെയാണ്. മോഡിയുടെ സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് അദാനിയുമായി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. കാറ്റില്‍ നിന്നുള്ള വൈദ്യുതി പദ്ധതി കരാര്‍ അദാനിക്ക് നല്‍കാന്‍ മോഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയത് ശ്രീലങ്കന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ആണ്.

മുമ്ബ് അദാനിയുടെ വിമാനത്തില്‍ മോഡിയായിരുന്നു യാത്ര ചെയ്തിരുന്നത്. ഇപ്പോള്‍ അദാനി മോഡിജിയുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നു. 20 വര്‍ഷത്തിനിടെ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴിയും എത്ര പണം അദാനി ബി.ജെ.പിക്ക് നല്‍കിയെന്ന് വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാഹുലിനെതിരേ ബിജെപി അംഗങ്ങളും രംഗത്ത് വന്നു. വിമാനത്താവളങ്ങള്‍ സ്വകാര്യവത്‌ക്കരിച്ചതും ബിസിനസ് പരിചയമില്ലാത്ത ജി.വി.കെ പോലുള്ള കമ്ബനികള്‍ക്ക് കരാര്‍ നല്‍കിയതും കോണ്‍ഗ്രസ് സര്‍ക്കാരാണെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്. രാജസ്ഥാനില്‍ 65,000 കോടി രൂപ വാഗ്ദാനം ചെയ്തതും അശോക് ഗെഹ്‌ലോട്ട്-അദാനി ബന്ധത്തെകുറിച്ചും രാഹുല്‍ സംസാരിക്കണമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular