Sunday, May 19, 2024
HomeUSAജെയ്‌സന്‍ ജോണിനെ കണ്ടെത്താന്‍ ഇന്ന് (ശനി) ഓസ്റ്റിനില്‍ കാന്‍ഡില്‍ ലൈറ്റ് വിജില്‍

ജെയ്‌സന്‍ ജോണിനെ കണ്ടെത്താന്‍ ഇന്ന് (ശനി) ഓസ്റ്റിനില്‍ കാന്‍ഡില്‍ ലൈറ്റ് വിജില്‍

ഓസ്റ്റിന്‍,ടെക്‌സസ് : ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ ജെയ്‌സണ്‍ ജോണിനെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ന് (ശനി) വൈകിട്ട് 6 മണിക്ക് കാന്‍ഡില്‍ ലൈറ്റ് വിജില്‍ നടത്തുന്നു. സ്ഥലം ചിക്കനൊ പാര്‍ക്ക്, ഓസ്റ്റിന്‍.

കാണാതായി ആറു ദിവസം പിന്നിടുമ്പോഴും ജെയ്‌സനെപറ്റി ഒരു വിവരവുമില്ല. പോലീസ് ലേഡി ബേര്‍ഡ് തടാകത്തില്‍ നടത്തി വന്ന തെരച്ചില്‍ അവസാനിപ്പിച്ചു. വെള്ളിയാഴ്ച അവര്‍ തെരച്ചിലിനു വന്നില്ല. വെള്ളത്തില്‍ പോയാല്‍ ഇത്രയും ദിവസത്തിനകം സ്വാഭാവികമായി പൊന്തി വരുമെന്നാണ് കരുതുന്നത്.

അതെ സമയം ജെയ്‌സന്‍ വെള്ളത്തില്‍ പോയെന്നും താന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നുമെല്ലാം പറഞ്ഞ ഹോം ലസ് ആയ ക്രിസ്റ്റഫറിനെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കണ്ടില്ലെന്നു ജെയ്‌സന്റെ പിതാവ് ജോണ്‍ പറഞ്ഞു. അയാള്‍ സ്ഥലം വിട്ടതാണോ എന്നു വ്യക്തമല്ല. പോലീസ് ആ രീതിയില്‍ അന്വേഷണമൊന്നും നടത്തിയിട്ടില്ല.

എന്തായാലും ദിവസങ്ങള്‍ കഴിയുംതോറും ജെയ്‌സന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷ ബന്ധുമിത്രാദികളില്‍ ഉണ്ടായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular