Sunday, May 19, 2024
HomeUSAതുർക്കിയിലേക്കും സിറിയയിലേക്കും ഗോപിയോ-കണക്ടിക്കട്ട് സഹായം അയക്കുന്നു

തുർക്കിയിലേക്കും സിറിയയിലേക്കും ഗോപിയോ-കണക്ടിക്കട്ട് സഹായം അയക്കുന്നു

ഭൂകമ്പത്തിൽ ആയിരങ്ങൾ മരിക്കയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത തുർക്കിയിലേക്കും സിറിയയിലേക്കും സഹായം എത്തിക്കാൻ ഗോപിയോ-സിടി മുന്നിട്ടിറങ്ങി. തുർക്കിഷ് എയർലൈൻ വഴിയാണ് സഹായം അയക്കുന്നതെന്നു ചുമതല വഹിക്കുന്ന അശോക് നിച്ചാണിയും പ്രസിഡന്റ് ജയാ ദപ്റ്റർദാറും അറിയിക്കുന്നു.

കനടിക്കറ്റിൽ സ്വീകരിക്കുന്ന സ്ഥലം: Gopio CT, Hampton Inn
26 Mill River Road, Stamford, Connecticut 06902. സംഭാവനകൾ അയക്കാൻ: GOPIO-CT, P.O.Box 1413, Stamford, CT 06904.

ന്യൂ ജേഴ്സിയിൽ സാധനങ്ങൾ എത്തിക്കേണ്ട വിലാസം: 27 Deans Lane, Monmouth junction,  NJ 08852.
Ashok Nichani phone: 203-550-7739.

പുതിയ സാധനങ്ങൾ മാത്രമേ സ്വീകരിക്കൂ എന്നാണ് വ്യവസ്ഥ. ബാഗിൽ വച്ചിട്ടുള്ള സാധനങ്ങളുടെ ലിസ്റ്റ് പുറത്തു പതിക്കണം.

അടിയന്തരമായി ആവശ്യമുള്ള സാധനങ്ങൾ: കുട്ടികൾക്കും മുതിർന്നവർക്കും തണുപ്പിൽ നിന്നു രക്ഷ നൽകുന്ന വസ്ത്രങ്ങളും മറ്റും.

മറ്റു ആവശ്യങ്ങൾ: ഷൂ, ബൂട്ട്, സോക്സ്, അടിവസ്ത്രങ്ങൾ, കോട്ട്, റെയിൻകോട്ട്, സ്വെറ്റർ, ട്രൗസർ, കൈയ്യുറകൾ, ശിരോവസ്ത്രം, ബേബി ഫുഡ്, ബേബി ഡയപ്പർ, ബേബി നഴ്‌സിംഗ് ബോട്ടിൽ, ഫുഡ് പാർസൽ പാക്കേജ്, ശുചീകരണ സാമഗ്രികൾ, സ്ത്രീകൾക്കുള്ള സാനിറ്ററി പാഡ്, ഫ്ലൂ-കോൾഡ് മരുന്നുകൾ, വേദന സംഹാരികൾ, ടെന്റ്, ചവിട്ടി, കിടക്ക, ബ്ലാങ്കറ്റ്, സ്ലീപ്പിങ് ബാഗ്.

GOPIO sending relief material to Turkiye, Syria

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular