Tuesday, May 7, 2024
HomeKeralaകേരളം ജീവിക്കാന്‍ കൊള്ളാത്ത നാടാണെന്ന പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടാണെന്ന പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം വ്യവസായ സൗഹൃദമല്ലെന്നും  കേരളം ജീവിക്കാന്‍ കൊള്ളാത്തനാടാണെന്നും യുവാക്കള്‍ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ കാണാതെ പോകുന്നില്ല. യുവാക്കള്‍ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിറണായി വിജയന്‍.

കേരളത്തില്‍ നിന്നും വിദേശത്തേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഉണ്ടാകുന്നു എന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാന്‍ ഇവിടുന്ന് വിദ്യാര്‍ഥികള്‍  പുറത്ത്‌പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാന്‍ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകാര്‍ക്കും ഒരുക്കുമെന്നും തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് കര്‍മ്മചാരി പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

pinarai says about abroad education from kerala

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular