Friday, May 3, 2024
HomeKeralaഏഴു കോഴികള്‍ കസ്റ്റഡിയില്‍; കോഴിപ്പോര് നടത്തിയ ഏഴു പേരും പാലക്കാട് പിടിയില്‍

ഏഴു കോഴികള്‍ കസ്റ്റഡിയില്‍; കോഴിപ്പോര് നടത്തിയ ഏഴു പേരും പാലക്കാട് പിടിയില്‍

പാലക്കാട് : നിരോധിത കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരില്‍ ഏഴ് പേര്‍ പോലീസ് പിടിയില്‍. അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയില്‍ കോഴിപ്പോര് നടത്തിയ ഏഴുപേരെയാണ് പാലക്കാട് ചിറ്റൂര്‍ പോലീസ് പിടികൂടിയത്.

എരുത്തേമ്ബതി സ്വദേശികളായ കതിരേശന്‍(25), അരവിന്ദ് കുമാര്‍ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്ബാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്.

പിടിയിലായവരില്‍ നിന്ന് ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനില്‍ ലേലം ചെയ്ത് വില്‍ക്കും. കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയില്‍ കെട്ടിവെക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular