Saturday, May 4, 2024
HomeKeralaകളിപ്പാട്ടത്തിന്റെ പെട്ടിയില്‍ തേച്ചുപിടിപ്പിച്ച്‌ സ്വര്‍ണം കടത്താല്‍ ശ്രമം; കരിപ്പൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കളിപ്പാട്ടത്തിന്റെ പെട്ടിയില്‍ തേച്ചുപിടിപ്പിച്ച്‌ സ്വര്‍ണം കടത്താല്‍ ശ്രമം; കരിപ്പൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമം നടത്തിയ മൂന്നുപേര്‍ കസ്റ്റംസിന്റെ പിടിയില്‍.

കൂടല്ലൂര്‍ സ്വദേശി ഷറഫുദ്ദീന്‍, നിലമ്ബൂര്‍ സ്വദേശി നിഷാജ്, എരുതുംകടവ് സ്വദേശി മുഹമ്മദ് അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2.2 കിലോഗ്രാം സ്വര്‍ണമാണ് മൂന്നുപേരില്‍ നിന്നുമായി പിടിച്ചെടുത്തത്. 1015 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഷറഫുദീനില്‍ നിന്ന് മാത്രം പിടികൂടിയത്. ക്യാപ്സ്യൂളുകളായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കുട്ടികളുടെ കളിപ്പാട്ടം കൊണ്ടുവന്ന കാര്‍ഡ്ബോര്‍ഡ് ബോക്സില്‍ തേച്ചുപിടിപ്പിച്ചാണ് അഷ്റഫ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular