Saturday, May 4, 2024
HomeKeralaമാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മുഖ്യപ്രതി പിടിയില്‍

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട് : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍.

കുന്നംമംഗലം പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറാണ് കോഴിക്കോട് നിന്നും അറസ്റ്റിലായത്. ഇയാള്‍ വാരാണസിയിലെ ആശ്രമത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് വിവരം. നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അറസ്റ്റിലായത്. നിര്‍ത്തിയിട്ടിരുന്ന ബസില്‍ വെച്ച്‌ കൃത്യം നിര്‍വഹിച്ച കേസിലെ മറ്റു രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2003-ല കാരന്തൂര്‍ ഇരട്ടക്കൊലപാതകക്കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഇന്ത്യേഷ് കുമാര്‍.

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ പ്രതിയും സംഘവും ബൈക്കില്‍ കയറ്റി ബസിലെത്തിച്ച ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. 2021 ജൂലൈയില്‍ നടന്ന സംഭവത്തിന് ശേഷം പ്രതികള്‍ യുവതിയെ കുന്നമംഗലത്ത് തിരികെ എത്തിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കുന്നമംഗലം സ്വദേശികളായ ഗോപീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

എന്നാല്‍ കേരളം വിട്ട ഇന്ത്യേഷ് കുമാര്‍ പഴനി, തിരുവണ്ണാമലൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴി‌ഞ്ഞിരുന്നു. പോലീസ് പിന്നാലെയെത്തിയതറിഞ്ഞ പ്രതി വാരാണസിയിലേയ്ക്ക് കടന്ന് സന്യാസിമാരോടൊപ്പം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. കേസന്വേഷണം നിലച്ചു എന്ന ധാരണയില്‍ നാട്ടിലേയ്ക്ക് മടങ്ങി വരവേ സേലത്ത് നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular