Sunday, May 19, 2024
HomeKeralaത്രിപുരയിലെ ക്രമസമാധാന തകര്‍ച്ച : എ എ റഹീം എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി

ത്രിപുരയിലെ ക്രമസമാധാന തകര്‍ച്ച : എ എ റഹീം എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി : ത്രിപുരയിലെ ക്രമസമാധാന തകര്‍ച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി രാജ്യസഭ ചെയര്‍മാന് നോട്ടീസ് നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിലെ ബിജെപി, പ്രതിപക്ഷ കക്ഷികള്‍ക്ക് നേരെ അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. സാധാരണക്കാരുടെയും തൊഴിലാളികളുടെയും വീടുകളും ജീവനോപാധികളും നശിപ്പിക്കുന്നു.

സ്ത്രീകളെയും കുട്ടികളെയുമടക്കം ഉപദ്രവിക്കുന്ന സ്ഥിതിയാണുള്ളത്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്ന അവസ്ഥയില്‍ ചട്ടം 267 അനുസരിച്ച്‌ രാജ്യസഭയുടെ മറ്റ് അജണ്ടകള്‍ നിര്‍ത്തിവെച്ച്‌ ഈ വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് രാജ്യസഭാ ചെയര്‍മാന് നോട്ടീസ് നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular