Wednesday, May 8, 2024
HomeIndia'രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചു: പാര്‍ലമെന്റില്‍ മാപ്പു പറയണം' -രാജ്നാഥ് സിങ്

‘രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചു: പാര്‍ലമെന്റില്‍ മാപ്പു പറയണം’ -രാജ്നാഥ് സിങ്

ന്യൂഡല്‍ഹി : പാര്‍ലമെന്റ് ബജറ്റ് സെഷനില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു നേരെ ഭരണപക്ഷാംഗങ്ങളുടെ രൂക്ഷ വിമര്‍ശനം.

രാഹുലിന്റെ ലണ്ടന്‍ പ്രസംഗമാണ് ഭരണ പക്ഷത്തെ ചൊടിപ്പിച്ചത്. രാഹുല്‍ പാര്‍ലമെന്റിനു മുമ്ബാകെ മാപ്പു പറയണമെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പീയുഷ് ഗോയലും ആവശ്യപ്പെട്ടു.

‘പാര്‍ലമെന്റംഗമായ രാഹുല്‍ ഗാന്ധി ലണ്ടനില്‍ ഇന്ത്യയെ അപമാനിച്ചു. ഈ സഭയിലെ എല്ലാ അംഗങ്ങളും അദ്ദേഹത്തിന്റെ പരാമര്‍ശത്തെ അപലപിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. സഭക്ക് മുമ്ബാകെ മാപ്പ് പറയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടണം.’ – രാജ്നാഥ് സിങ് ലോക്സഭയില്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി സഭയില്‍ വന്ന് രാജ്യത്തെ ജനങ്ങളോടും സഭയോടും മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ബജറ്റ് സെഷനിലാണ് മന്ത്രിമാരുടെ ആവശ്യം.

അതേസമയം, കേന്ദ്ര ഏജന്‍സികളെ ദുരുപുയോഗം ചെയ്യുന്നതിനെതിരെയും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പാര്‍ലമെന്റ് സംയുക്ത സമിതി അന്വേഷണം ആവശ്യപ്പെട്ടും പാര്‍ലമെന്റിന് പുറത്ത് ബി.ആര്‍.എസ് എം.പിമാരും എ.എ.പി എം.പിമാരും പ്രതിഷേധിച്ചു. അതിനിടെ ലോക്സഭ രണ്ടു മണിവരേക്ക് പിരിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular