Saturday, May 11, 2024
HomeGulfബോട്ട് ദുരന്തം: മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി

ബോട്ട് ദുരന്തം: മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഉല്ലാസയാത്രക്കിടെ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി.

പയ്യന്നൂര്‍ സ്വദേശിയും കൊല്ലം അഷ്ടമുടിയില്‍ താമസിച്ചുവരുന്നതുമായ സുകേഷ് (44), പത്തനംതിട്ട മാന്നാര്‍ മോഴിശ്ശേരില്‍ ജോസഫ് മത്തായി (30) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

സുകേഷിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ട് 6.30നുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്കും ജോസഫ് മത്തായിയുടെ മൃതദേഹം രാത്രി 12നുള്ള വിമാനത്തില്‍ കൊച്ചിയിലേക്കും കൊണ്ടുപോയി. ഇരുവര്‍ക്കും ലുലു എക്‌സ്‌ചേഞ്ച് മാനേജ്മെന്റും ജീവനക്കാരും ആദരാഞ്ജലി അര്‍പ്പിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് ഖൈറാന്‍ റിസോര്‍ട്ട് മേഖലയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ചെറു ബോട്ട് അപകടത്തില്‍പെട്ട് ഇരുവരും മുങ്ങിമരിച്ചത്. ബോട്ട് കൃത്രിമ തടാകത്തില്‍ മുങ്ങുകയായിരുന്നു. ഖൈറാനില്‍ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ലുലു എക്സ്ചേഞ്ച് കോര്‍പറേറ്റ് മാനേജറായിരുന്നു സുകേഷ്. ജോസഫ് മത്തായി ലുലു എക്സ്ചേഞ്ച് അസിസ്റ്റന്റ് അക്കൗണ്ട്സ് മാനേജറായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular