Friday, May 3, 2024
HomeIndiaമതവികാരം വ്രണപ്പെടുത്തി:വിനെതിരെ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍

മതവികാരം വ്രണപ്പെടുത്തി:വിനെതിരെ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍

മുംബൈ : ബോളിവുഡ് നടി തപ്സി പന്നു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ബിജെപി എംഎല്‍എയുടെ മകന്‍ ഏകലവ്യ സിംഗ് ഗൗറാണ് നടിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഏകലവ്യ നേരത്തെ ഇന്‍ഡോറില്‍ പരാതി നല്‍കിയിരുന്നു. ലക്ഷ്മി ദേവിയുടെ ആകൃതിയിലുള്ള നെക്ക്പീസും ശരീരം കാണിക്കുന്ന വസ്ത്രവും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി.

ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്റ്റേഷനിലാണ് തപ്സി പന്നുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബിജെപി എംഎല്‍എ മാലിനി ഗൗറിന്‍റെ മകന്‍ ഏകലവ്യ ഗൗറാണ് പരാതി നല്‍കിയത്. മാര്‍ച്ച്‌ 12ന് മുംബൈയില്‍ നടന്ന ലാക്മെ ഫാഷന്‍ വീക്കില്‍ റാംപ് വാക്കിനിടെയാണ് തപ്സി ഈ വസ്ത്രം ധരിച്ചിരുന്നത്.

സനാതന ധര്‍മ്മത്തെ അപമാനിക്കാന്‍ നടി ബോധപൂര്‍വ്വം ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ലാക്മെ ഫാഷന്‍ വീക്കില്‍ താന്‍ ധരിച്ച ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും വീഡിയോ നടി തപ്സി പന്നു തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഈ വേഷമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular