Friday, May 3, 2024
HomeIndiaഅമൃത്പാല്‍ സിംങ് കീഴടങ്ങിയേക്കും

അമൃത്പാല്‍ സിംങ് കീഴടങ്ങിയേക്കും

ണ്ഡീഗഡ് : പത്ത് ദിവസത്തിലേറെയായി ഒളിവില്‍ കഴിയുന്ന തീവ്ര സിഖ് വിഘടനവാദി അമൃതപാല്‍ സിംഗ് പോലീസില്‍ കീഴടങ്ങുമെന്ന് സൂചന.

പഞ്ചാബിലേക്ക് മടങ്ങിയെന്നും കീഴടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെയും കൂട്ടാളികളെയും പിടികൂടാന്‍ ഇന്നലെ രാത്രി ഹോഷിയാര്‍പൂരിലും സമീപ ഗ്രാമങ്ങളിലും പോലീസ് വീടുതോറും വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, അമൃതപാല്‍ സിംഗ് അതിനിടെ രക്ഷപ്പെട്ടു.

കീഴടങ്ങുന്നതിന് മുമ്ബ് ഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് അഭിമുഖം നല്‍കാന്‍ അമൃതപാല്‍ സിംഗ് പദ്ധതിയിട്ടിരുന്നെങ്കിലും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

മാര്‍ച്ച്‌ 18 നാണ്‌അമൃത്പാല്‍ സിങ് ഒളിവില്‍ പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular